സൗജന്യ കുടിവെള്ള വിതരണ വണ്ടി മറിഞ്ഞു; വന്‍ അപകടം ഒഴിവായത് തലനാരിഴയ്ക്ക്
ചെങ്കള: (www.kasargodvartha.com 21.05.2019) സൗജന്യ കുടിവെള്ള വിതരണത്തിന്റെ വണ്ടി നിയന്ത്രണംവിട്ട് തോട്ടിലേക്ക് മറിഞ്ഞു. അപകടത്തില്‍ ഡ്രൈവറും ക്ലീനറും അത്ഭുതകരമായി രക്ഷപ്പെട്ടു. സോഷ്യല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ (എസ് ഡി പി ഐ) ചെങ്കള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിതരണം ചെയ്യുന്ന കുടിവെള്ള വിതരണ വണ്ടിയാണ് ആലംപാടി നാല്‍ത്തട്ക്ക പള്ളിക്ക് സമീപം അപകടത്തില്‍പെട്ടത്.
തിങ്കളാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് സംഭവം. കുടിവെള്ള വിതരണത്തിനായി എത്തിയതായിരുന്നു. ഇതിനിടെ നിയന്ത്രണം വിട്ട് സമീപത്തെ തോട്ടിലേക്ക് തലകീഴായി മറിയുകയായിരുന്നു. കുടിവെള്ള ക്ഷാമം നേരിടുന്ന നാല്‍ത്തടുക്ക, മേനംകോട്, ആലംപാടി, എര്‍മാളം, മാര, സന്തോഷ് നഗര്‍, ചെര്‍ക്കള, ഏരിയപ്പാടി, എരുതുംകടവ്, ബംബ്രാണി നഗര്‍, നാലാംമൈല്‍ തുടങ്ങിയ പ്രദേശത്തേക്ക് ഈ വണ്ടിയിലാണ് കുടിവെള്ളമെത്തിക്കുന്നത്.
ദിവസേന പതിനാറായിരം ലിറ്റര്‍ വെള്ളമാണ് വിതരണം ചെയ്തുവന്നിരുന്നത്. അപകടത്തില്‍ കുടിവെള്ള വിതരണത്തിന്റെ ടാങ്കും പൈപ്പുകളും പൂര്‍ണമായും തകര്‍ന്നതോടെ ജലവിതരണം പ്രതിസന്ധിയിലായി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Drinking water, Drinking water supply vehicle met with Accident
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment