എക്‌സിറ്റ് പോളുകള്‍ വോട്ടിങ് യന്ത്രത്തിലെ തട്ടിപ്പ് നടത്തിയതിലുള്ള മുന്‍കൂര്‍ ജാമ്യം; പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ശക്തമായി അണിനിരക്കുക: മമത ബാനര്‍ജി
കൊല്‍ക്കത്ത: (www.kvartha.com 19.05.2019) ബിജെപി ഉള്‍പ്പെടുന്ന എന്‍ഡിഎ മുന്നണിക്ക് മൃഗീയ ഭൂരിപക്ഷം പ്രവചിച്ച് എക്‌സിറ്റ് ഫലങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ ഗുരുതര ആരോപണവുമായി ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജി രംഗത്ത്. എക്‌സിറ്റ് പോളുകള്‍ വോട്ടിങ് യന്ത്രത്തിലെ തട്ടിപ്പ് നടത്തിയതിനാലുള്ള മുന്‍കൂര്‍ ജാമ്യമാണെന്ന് മമത ട്വിറ്ററില്‍ കുറിച്ചു.
എക്‌സിറ്റ് പോള്‍ സര്‍വേകള്‍ ബിജെപിക്ക് അനുകൂലമാക്കിയതിന് പിന്നില്‍ ഗൂഡതന്ത്രങ്ങളുണ്ടെന്നും ആയിരക്കണക്കിന് വോട്ടിംഗ് യന്ത്രങ്ങളില്‍ താമരയ്ക്ക് അനുകൂലമായി തട്ടിപ്പ് നടത്തിയതിന്റെ ഭാഗമാണെന്നും മമത ആരോപിച്ചു. ഇതിനെതിരെ പ്രതിപക്ഷ പാര്‍ട്ടികളെല്ലാം ശക്തമായി അണിനിരക്കണമെന്നും അവര്‍ ആഹ്വാനം ചെയ്തു.
'ഈ എക്‌സിറ്റ് പോള്‍ സര്‍വേകളില്‍ ഞാന്‍ വിശ്വസിക്കുന്നില്ല. ഇതൊരു തന്ത്രമാണ്. ആയിരക്കണക്കിന് വോട്ടിംഗ് മെഷീനുകളില്‍ നടത്തുന്ന തിരിമറിയും തട്ടിപ്പും ന്യായീകരിക്കാനുള്ള തന്ത്രമാണിത്. ഇതിനെതിരെ ശക്തമായി അണിനിരക്കാന്‍ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. നാം ഒന്നിച്ച് ഈ സമരത്തില്‍ അണിചേരണം' മമത ട്വീറ്റ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)

Keywords: National, News, Politics, Election, Lok Sabha, Mamata Banerji, BJP, EXIT-POLL, Trending, "Exit Poll Gossip," Scoffs Mamata Banerjee As Predictions Favour BJP.
Powered by Info News For You

Comments
Post a Comment