കാസര്‍കോട്, കണ്ണൂര്‍ ജില്ലകളിലെ വോട്ടുചോര്‍ച്ച: കാരണംതേടി സി.പി.എം


കാസര്‍കോട് (www.evisionnews.co): കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ പാര്‍ട്ടി ഗ്രാമങ്ങളില്‍ പോലും വോട്ട് ചോര്‍ന്നുപോയതിന്റെ കാരണങ്ങള്‍ തേടി സി.പി.എം. അക്രമരാഷ്ട്രീയം ഇതിനു കാരണമായോ ഇത്ര വലിയ തിരിച്ചടി മുന്‍കൂട്ടി അറിയാന്‍ കഴിയാതിരുന്നതെന്തു കൊണ്ട് എന്നീ കാര്യങ്ങള്‍ പരിശോധിക്കും. യാഥാര്‍ഥ്യബോധമില്ലാത്ത കണക്കുകളാണു കീഴ്ഘടകങ്ങള്‍ നല്‍കിയത്.

50ശതമാനത്തിലേറെ വോട്ടര്‍മാരുടെ പിന്തുണയുണ്ടായിരുന്ന കണ്ണൂര്‍ ജില്ലയില്‍ വോട്ട് വിഹിതം 6.79ശതമാനം ഇടിഞ്ഞു. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി എല്‍.ഡി.എഫ് പ്രതിനിധീകരിക്കുന്ന ഉദുമ, തളിപ്പറമ്പ്, കൂത്തുപറമ്പ്, കണ്ണൂര്‍ നിയമസഭാ മണ്ഡലങ്ങളില്‍ യു.ഡി.എഫ് ഒന്നാമതായി. കല്യാശ്ശേരി, തലശ്ശേരി, മട്ടന്നൂര്‍, ധര്‍മടം മണ്ഡലങ്ങളില്‍ അവര്‍ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കി.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?