ചീമേനിയിലെ കള്ളവോട്ട്:സി.പി.എം പ്രവര്‍ത്തകനെതിരെ കേസെടുത്തു


കാസര്‍കോട് (www.evisionnews.co): ചീമേനിയിലെ ബൂത്തില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ സി.പി.എം പ്രവര്‍ത്തകനെതിരെ കേസെടുത്തു. തൃക്കരിപ്പൂര്‍ ചീമേനിയിലെ 48-ാം നമ്പര്‍ ബൂത്തിലാണ് ചീമേനി സ്വദേശി കെ. ശ്യാംകുമാര്‍ കള്ളവോട്ട് നടത്തിയതായി കണ്ടെത്തിയത്. അവിഹിതമായ സ്വാധീനം ഉപയോഗിച്ച് ആള്‍മാറാട്ടം നടത്തി മറ്റൊരാളുടെ വോട്ട് രേഖപ്പെടുത്തി എന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. നേരത്തെ പിലാത്തറയില്‍ കള്ളവോട്ട് നടത്തിയ സംഭവത്തില്‍ കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തംഗം എം.വി സലീന അടക്കം മൂന്നു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?