കരള്‍ മാറ്റ ശസ്ത്രക്രിയക്ക് പണമില്ലാതെ വിഷമിച്ച ഉജ്ജ്വലിന് സഹായഹസ്തവുമായി സര്‍ക്കാര്‍; കരള്‍ പകുത്ത് നല്‍കുന്നത് അമ്മയുടെ സഹോദരി
തിരുവനന്തപുരം: (www.kvartha.com 29.05.2019) കരള്‍ മാറ്റശസ്ത്രക്രിയക്ക് പണമില്ലാതെ വിഷമിച്ച ഉജ്ജ്വലിന് സഹായ ഹസ്തവുമായി സര്‍ക്കാര്‍. ജീവിതത്തിലേക്കു തിരിച്ചുവരാന്‍ 24 മണിക്കൂര്‍ മാത്രം ശേഷിക്കവെയാണ് സര്‍ക്കാര്‍ ഈ 16കാരന് ജീവിതം തിരിച്ചുനല്‍കിയിരിക്കുന്നത്.
കിംസ് ആശുപത്രിയിലെ വെന്റിലേറ്ററില്‍ കഴിയുന്ന തിരുവനന്തപുരം മുട്ടയ്ക്കാട് സ്വദേശി ഉജ്ജ്വലിന് സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള സാമൂഹ്യസുരക്ഷാ മിഷന്റെ വീ കെയര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പണം ലഭ്യമാക്കുന്നത്. ചികിത്സ ഏറ്റെടുത്തുകൊണ്ടുള്ള കത്ത് സാമൂഹ്യ സുരക്ഷാ മിഷന്‍ ആശുപത്രിക്ക് കൈമാറി. 20 ലക്ഷം രൂപയാണ് ശസ്ത്രക്രിയയ്ക്ക് ചെലവ് വരുന്നത്. ഇതില്‍ അഞ്ച് ലക്ഷം പന്തളത്തെ ഒരു ചാരിറ്റബിള്‍ ട്രസ്റ്റ് വാഗ്ദാനം ചെയ്തു.
മരണത്തോട് മല്ലിടുന്ന ഉജ്ജ്വലിന്റെ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്താന്‍ കഴിയാതെ ഓട്ടോ ഡ്രൈവറായ അച്ഛന്‍ സുരേന്ദ്രനും അമ്മ അമ്മിണിയും വലയുന്ന വാര്‍ത്ത കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. തുടര്‍ന്ന് ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസ് ഇടപെട്ടു. പിന്നാലെ സമൂഹ്യസുരക്ഷാ മിഷന്‍ പണം അനുവദിക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാക്കി. വൈകിട്ടോടെ മന്ത്രി കെ.കെ. ശൈലജയുടെ ഓഫീസില്‍ നിന്ന് കുട്ടിയുടെ ബന്ധുക്കള്‍ക്ക് ഇതുസംബന്ധിച്ച അറിയിപ്പ് ലഭിച്ചു. ചൊവ്വാഴ്ച രാത്രിയോടെ ശസ്ത്രക്രിയ നടക്കാനാണ് സാധ്യത.

പത്താം ക്ലാസില്‍ 5 എ പ്‌ളസ് നേടി വിജയിച്ച ഉജ്ജ്വല്‍ തുടര്‍ പഠനത്തിന് തയ്യാറെടുക്കുന്നതിനിടെ മഞ്ഞപ്പിത്തം ബാധിച്ചാണ് കരള്‍ തകരാറിലായത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കരള്‍ മാറ്റിവയ്ക്കാന്‍ സംവിധാനമില്ലാത്തതിനാലാണ് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്.
ഉജ്ജ്വലിന്റെ അമ്മയുടെ സഹോദരി ലാലിമോളാണ് കരള്‍ പകുത്തു നല്‍കുന്നത്. ഇത് സംബന്ധിച്ച നിയമപരമായ നടപടികളാണ് കിംസ് ആശുപത്രി അധികൃതരും മെഡിക്കല്‍ ബോര്‍ഡും ചേര്‍ന്ന് ഇനി പൂര്‍ത്തീകരിക്കാനുള്ളത്.
മന്ത്രി കെ.കെ. ശൈലജയുടെ ഓഫീസില്‍ നിന്നുള്ള അറിയിപ്പ്
'കരള്‍ മാറ്റിവയ്ക്കുന്നതിന് ആവശ്യമായ തുക ലഭ്യമാക്കും. ആശുപത്രി അധികൃതരുമായി ബന്ധപ്പെട്ട് നടപടികള്‍ വേഗത്തിലാക്കാന്‍ സാമൂഹ്യസുരക്ഷാ മിഷന് നിര്‍ദ്ദേശം നല്‍കി'.
കെ.കെ. ശൈലജ,
ആരോഗ്യവകുപ്പ് മന്ത്രി

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Govt will give money for liver transplantation surgery of Ujwal, Thiruvananthapuram, News, Health, Health & Fitness, Health Minister, Hospital, Treatment, Message, Family, Kerala.

Powered by Info News For You

Comments
Post a Comment