ഔദ്യോഗിക യാത്രകളില്‍ ഭാര്യയുടെ ചെലവും സര്‍ക്കാര്‍ തന്നെ വഹിക്കണം; പി എസ് സി ചെയര്‍മാന്റെ ആവശ്യം തള്ളി പൊതു ഭരണവകുപ്പ്

തിരുവനന്തപുരം : (www.kvartha.com 14.05.2019) ഔദ്യോഗിക യാത്രകളില്‍ തന്നോടൊപ്പം യാത്ര ചെയ്യുന്ന ഭാര്യയുടെ ചെലവും സര്‍ക്കാര്‍ തന്നെ വഹിക്കണമെന്ന പി.എസ്.സി ചെയര്‍മാന്റെ ആവശ്യം പൊതു ഭരണവകുപ്പ് തള്ളി. മന്ത്രിമാര്‍ക്കില്ലാത്ത ഈ സൗകര്യം പി.എസ്.സി ചെയര്‍മാനു മാത്രമായി നല്‍കാനാവില്ലെന്ന നിലപാടായിരുന്നു പൊതു ഭരണവകുപ്പ് കൈകൊണ്ടത്.

സംസ്ഥാനത്തിന് പുറത്തുള്‍പ്പെടെ ഔദ്യോഗിക ആവശ്യത്തിനായി യാത്ര ചെയ്യുമ്പോള്‍ തന്നെ അനുഗമിക്കുന്ന ഭാര്യയുടെ ചെലവ് സര്‍ക്കാര്‍ വഹിക്കണമെന്ന് കാട്ടി ഇക്കഴിഞ്ഞ ഏപ്രില്‍ മുപ്പതിന് പി.എസ്.സി ചെയര്‍മാന്‍ ഫയലില്‍ കുറിച്ചിരുന്നു. ഈ ആവശ്യം പി.എസ്.സി സെക്രട്ടറി മുഖാന്തരം പൊതുഭരണ വകുപ്പിനു കൈമാറുകയായിരുന്നു.

PSC chief wants govt. to foot travel expenses of spouse, Thiruvananthapuram, News, Education, PSC, Wife, Ministers, Controversy, Salary, Kerala

നിലവില്‍ മാസം ഒന്നരലക്ഷത്തിലധികം രൂപ ശമ്പളമായി ലഭിക്കുന്ന പി.എസ്.സി ചെയര്‍മാന് ഔദ്യോഗിക വാഹനവും ഡ്രൈവറും പെട്രോള്‍ അലവന്‍സും ഔദ്യോഗിക വസതിയും അനുവദിച്ചിട്ടുണ്ട്. ഇതിന് പുറമേയാണ് ഭാര്യയുടെ യാത്രാചെലവ് കൂടി സര്‍ക്കാര്‍ വഹിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.

മാധ്യമങ്ങളിലൂടെ വാര്‍ത്ത പുറത്തെത്തിയതോടെ ചെയര്‍മാന്റെ ആവശ്യം ഏറെ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: PSC chief wants govt. to foot travel expenses of spouse, Thiruvananthapuram, News, Education, PSC, Wife, Ministers, Controversy, Salary, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?