വോട്ടെണ്ണല്‍; കര്‍ശന സുരക്ഷയൊരുക്കും, പോലീസ് മേധാവിയുടെ നിര്‍ദേശങ്ങള്‍ ഇവ

കാസര്‍കോട്: (www.kasargodvartha.com 21.05.2019) പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വോട്ടെണ്ണലിനോടനുബന്ധിച്ച് കര്‍ശന സുരക്ഷയൊരുക്കുമെന്ന് പോലീസ് അറിയിച്ചു. ഇതിനായുള്ള പോലീസ് ചീഫിന്റെ നിര്‍ദേശങ്ങള്‍ ഇവയാണ്.

-പ്രകടനങ്ങള്‍ക്ക് പോലിസിന്റെ മുന്‍കൂട്ടിയുള്ള അനുവാദം വാങ്ങേണ്ടതാണ്.
-ഗുഡ്‌സ് കാരേജ് വാഹനങ്ങള്‍, ഓപ്പണ്‍ ലോറികള്‍ തുടങ്ങിയവയില്‍ ആള്‍ക്കാരെ കൊണ്ടുപോകുന്നതും, പ്രകടനങ്ങള്‍ നടത്തുന്നതും യാതൊരു കാരണവശാലും അനുവദീയിനമല്ല. അത്തരം വാഹനങ്ങളുടെ പെര്‍മ്മിറ്റ് റദ്ദ് ചെയ്യുന്നതടക്കമുള്ള നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.
-ആഹ്ലാദപ്രകടനങ്ങള്‍ യാതൊരു കാരണവശാലും അതിരുകവിയാന്‍ പാടുള്ളതല്ല.
-പ്രകടനത്തിനിടെയോ, മറ്റോ ആക്രമണങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ ക്കെതിരെ കര്‍ശനമായ നിയമനടപടികള്‍ സ്വീകരിക്കുന്നതായിരിക്കും.
-ഗതാഗതം തടസ്സവും, പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാന്‍ ഇടവരാത്ത രീതിയില്‍ പ്രകടനങ്ങള്‍ നടത്താന്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
-മോട്ടോര്‍ സൈക്കിള്‍ റാലി അനുവദിയീനമല്ല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Police, election, Trending, Vote counting; Police decided to provide Strict security
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?