രാത്രി ഭക്ഷണം കഴിച്ചുകിടന്ന യുവതിയെ രാവിലെ കാണാനില്ല; യുവാവിനൊപ്പം പോയതായി സംശയിക്കുന്നുവെന്ന പരാതിയുമായി മാതാവ്

രാജപുരം: (www.kasargodvartha.com 08.05.2019) രാത്രി ഭക്ഷണം കഴിച്ചുകിടന്ന യുവതിയെ രാവിലെ കാണാനില്ല. യുവാവിനൊപ്പം പോയതായി സംശയിക്കുന്നുവെന്ന പരാതിയുമായി മാതാവ് പോലീസ് സ്റ്റേഷനിലെത്തി. രാജപുരം പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ഇരുപത്തിമൂന്നുകാരിയെയാണ് കാണാതായത്.

കാഞ്ഞങ്ങാട്ടെ ബന്ധുവീടിന്റെ അയല്‍പക്കത്തുള്ള യുവാവിനോടൊപ്പം ഒളിച്ചോടിയതെന്ന് സംശയിക്കുന്നതായി പരാതിയില്‍ പറയുന്നു. ചൊവ്വാഴ്ച രാത്രി പതിവുപോലെ ഭക്ഷണം കഴിച്ച് കിടന്നതാണ്. ബുധനാഴ്ച പുലര്‍ച്ചെ അഞ്ച് മണിക്ക് നോക്കുമ്പോള്‍ മകളെ കാണാനില്ലെന്ന് മാതാവ് രാജപുരം പോലീസ് സ്‌റ്റേഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.



Keywords: Kerala, News, Kasaragod, Rajapuram, Woman, Missing, Case, Police, Women goes missing from home.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?