നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞക്ക് എട്ട് രാഷ്ട്രത്തലവന്മാര്‍ എത്തും
ദേശീയം (www.evisionnews.co): ഇന്ന് വൈകിട്ട് ഏഴു മണിക്ക് രാഷ്ട്രപതി ഭവനില്‍ നടക്കുന്ന സത്യപ്രതിജ്ഞ ചടങ്ങില്‍ ബിംസ്റ്റെക് രാജ്യങ്ങളില്‍ നിന്നുള്ള ലോകരാഷ്ട്രത്തലവന്മാരെത്തും. മറ്റൊരു പരിപാടിയിലായതിനാല്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ചടങ്ങിനെത്തില്ല. പകരം ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ് എത്തും. പാകിസ്ഥാനൊഴികെ ബംഗാള്‍ ഉള്‍ക്കടലിന്റെ കരയിലുള്ള രാജ്യങ്ങളുടെ കൂട്ടായ്മയാണ് ബിംസ്റ്റെക് (ബേ ഓഫ് ബംഗാള്‍ ഇനിഷ്യേറ്റീവ് ഓഫ് മള്‍ട്ടി സെക്ടറല്‍, ടെക്‌നിക്കല്‍ ആന്റ് എക്കണോമിക് കോഓപ്പറേഷന്‍).
വൈകിട്ട് ആറരയോടെ തുടങ്ങുന്ന ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് നരേന്ദ്ര മോദിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കും. ബംഗ്ലാദേശ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ്, ശ്രീലങ്കന്‍ പ്രസിഡന്റ് മൈത്രിപാല സിരിസേന, നേപ്പാള്‍ പ്രധാനമന്ത്രി കെ. പി ശര്‍മ ഒലി, മ്യാന്‍മര്‍ പ്രസിഡന്റ് യു വിന്‍ മ്യിന്‍ത്, ഭൂട്ടാന്‍ പ്രധാനമന്ത്രി ലോതേ സെറിംഗ് എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാര്‍ അറിയിച്ചു. തായ്‌ലന്‍ഡില്‍ നിന്ന് പ്രത്യേക പ്രതിനിധിയായി ഗ്രിസാദ ബൂന്റാച് ചടങ്ങില്‍ പങ്കെടുക്കും.
Powered by Info News For You

Comments
Post a Comment