എംഎല്‍എയുടെ വീടിനു മുന്നില്‍ സ്‌ഫോടനം; ഒരാള്‍ മരിച്ചു

ബംഗളൂരു: (www.kvartha.com 19.05.2019) എംഎല്‍എയുടെ വീടിനു മുന്നില്‍ ബോംബ് സ്‌ഫോടനം. രാവിലെ ഒമ്പത് മണിയോടെ ബംഗളുരുവിലെ വ്യാളിക്കവലിലാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ ഒരാള്‍ മരിച്ചു. കാല്‍നടയാത്രക്കാരനായ വെങ്കിടേഷാണ് കൊല്ലപ്പെട്ടത്. ഇയാളെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

കോണ്‍ഗ്രസ് എംഎല്‍എ മുനിരത്‌നയുടെ വ്യാളിക്കവലിലെ വീടിനു മുന്നിലാണ് സ്‌ഫോടനമുണ്ടായത്. ഉഗ്രശബ്ദം കേട്ട് നോക്കിയപ്പോഴാണ് സ്‌ഫോടനം നടന്നതായി അറിഞ്ഞത്. ഉടന്‍ പോലീസില്‍ വിവരമറിയിച്ചുവെന്ന് എംഎല്‍എ പറഞ്ഞു.

സ്‌ഫോടനാവശിഷ്ടങ്ങള്‍ ഫോറന്‍സിക് പരിശോധനക്ക് അയച്ചിട്ടുണ്ടെന്ന് ബംഗളൂരു പോലീസ് മേധാവി ടി സുനില്‍ കുമാര്‍ അറിയിച്ചു.



Keywords: National, News, MLA, Home, Blast, Dead, Bomb, Congress, One dead in a blast near RR Nagar MLA's house in Bengaluru.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?