കിരീടധാരണത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെ സ്വന്തം അംഗരക്ഷകയെ ജീവിതസഖിയാക്കി; തായ് രാജാവ് നാലാമതും വിവാഹിതയായി
ബാങ്കോക്ക്: (www.kvartha.com 02.05.2019) തായലാന്റ് കിരീടാവകാശി മഹാവജിറലോങ്കോണ്‍ നാലാമതും വിവാഹിതയായി. കിരീടധാരണത്തിനു ദിവസങ്ങള്‍ മാത്രം ശേഷിക്കെയാണ് സ്വന്തം അംഗരക്ഷകയെ തന്നെ ജീവിതസഖിയാക്കിയത്. പുതിയ രാജ്ഞി സുദിത രാജ്ഞി എന്ന പേരിലാകും വിവാഹത്തിന് ശേഷം അറിയപ്പെടുക. തായ്‌ലന്‍ഡിലെ പുതിയ രാജാവ് രാമ (പത്താമന്‍) എന്ന പേരിലായിരിക്കും ഇനി മുതല്‍ അറിയപ്പെടുന്നത്.
2013 ലാണ് തായ് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥയായിരുന്ന 40 കാരിയായ സുദിത രാജാവിന്റെ സുരക്ഷാസേനയില്‍ അംഗമാകുന്നത്. 2014 ല്‍ രാജാവ് തന്റെ വ്യക്തി സുരക്ഷാ ഉദ്യോഗസ്ഥയായി ഇവരെ നിയമിച്ചു. 2016 ല്‍ രാജ്യം സുദിതയെ ലേഡി പദവിയ്ക്കു തത്തുല്യമായ ബഹുമതികള്‍ നല്‍കി ആദരിച്ചിരുന്നു.
ഭരണഘടനാപ്രകാരമുള്ള രാജവാഴ്ച നിലനില്‍ക്കുന്ന രാജ്യമായ തായ്‌ലന്‍ഡില്‍ നിയമാനുസൃതമായാണ് 66 കാരനായ മഹാ വാജിറാലോങ്കോണിനെ രാജാവായി തിരഞ്ഞെടുത്തത്. തായ്‌ലന്റ് ജനങ്ങള്‍ ഞെട്ടലോടെയാണ് പുതിയ വിവാഹ വാര്‍ത്ത അറിഞ്ഞത്. മഹാ വാജിറാലോങ്കോണിന്റെ നാലാമത്തെ വിവാഹമാണിത്.
രാജകുടുംബം ഔദ്യോഗിക വിജ്ഞാപനത്തോടോപ്പം പുതിയ രാജാവിന്റെ വിവാഹ ഫോട്ടോകള്‍ പുറത്തു വിടുകയും ചെയ്തു. രാത്രിയോടെ ചാനലുകള്‍ വിവാഹദൃശ്യങ്ങള്‍ സംപ്രേഷണം ചെയ്തു.
പുതിയ രാജാവ് സിംഹാസനത്തിലേറുന്നത് മുന്‍ രാജാവിന്റെ മരണശേഷമാണ്. അതിനാല്‍ പഴയ രാജാവിന്റെ ആത്മാവിന്റെ ശാന്തിയ്ക്കായുള്ള പ്രാര്‍ത്ഥനകള്‍ക്ക് ശേഷമാകും കിരീടധാരണ ചടങ്ങുകള്‍ നടക്കുക. ഈ ആഴ്ച ബുദ്ധ പാരമ്പര്യ പ്രകാരവും ബ്രാഹ്മണ നിഷ്ഠകള്‍ക്കനുസൃതമായ രീതിയിലുമാകും രാമ (പത്താമന്‍) രാജാവിന്റെ കിരീടധാരണ ചടങ്ങുകള്‍ ആരംഭിക്കുന്നത്.
Keywords: From bodyguard to queen: Thai king announces surprise wedding, Bangkok, News, World, Marriage, King.

Powered by Info News For You

Comments
Post a Comment