വിദ്യാര്‍ത്ഥികളുടെ യാത്രാസുരക്ഷ; നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നിര്‍ദ്ദേശങ്ങളുമായി ഡിജിപി, വേണ്ടി വന്നാല്‍ വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കുന്നതിന് മോട്ടോര്‍ വാഹനവകുപ്പുമായി ചേര്‍ന്ന് നിയമനടപടി സ്വീകരിക്കും

തിരുവനന്തപുരം: (www.kvartha.com 26.05.2019) സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ യാത്രാ സുരക്ഷ ഉറപ്പാക്കുന്നതിന് ആവശ്യമായ എല്ലാവിധ മുന്‍കരുതലുകളും സ്വീകരിക്കുവാന്‍ ഡിജിപി നിര്‍ദ്ദേശം നല്‍കി. പുതിയ അധ്യയനവര്‍ഷം തുടങ്ങാനിക്കേ ഇത് സംബന്ധിച്ച് സംസ്ഥാനത്തെ എല്ലാ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ക്കുമാണ് പോലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ നിര്‍ദ്ദേശം.

Kerala, News, school, School Bus, Police, Students, Thiruvananthapuram, Officer, Driving, safety precautions about school students travell by gdp

നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാനാണ് തീരുമാനം. സ്‌കൂളുകളുടെ വാഹനങ്ങളിലും സ്വകാര്യ വാഹനങ്ങളിലും കുട്ടികളെ കുത്തിനിറച്ച് പോകുന്നത് ഉള്‍പ്പെടെയുള്ള നിയമലംഘനങ്ങള്‍ തടയാന്‍ ശക്തമായ നടപടി സ്വീകരിക്കാനാണ് നിര്‍ദ്ദേശം.

മദ്യപിച്ച് വാഹനം ഓടിക്കുന്നവരെയും കുട്ടികളെ കുത്തിനിറച്ച് പോകുന്ന വാഹനങ്ങളും കണ്ടെത്തി, ഇത്തരം വാഹനങ്ങളുടെ പെര്‍മിറ്റ് റദ്ദാക്കും. ഇതിന് മോട്ടോര്‍ വാഹനവകുപ്പുമായി ചേര്‍ന്ന് നിയമനടപടി സ്വീകരിക്കും. പുതിയ അധ്യയനവര്‍ഷം തുടങ്ങുമ്പോള്‍തന്നെ പരിശോധനകള്‍ നടത്താനും നിര്‍ദ്ദേശമുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, school, School Bus, Police, Students, Thiruvananthapuram, Officer, Driving, safety precautions about school students travell by gdp


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?