ഇന്‍സ്റ്റാഗ്രാമിലൂടെ വിദ്യാര്‍ത്ഥിക്ക് തന്റെ നഗ്‌നചിത്രം അയച്ചുകൊടുത്തു, കാറിന്റെ പിന്‍സീറ്റില്‍ ലൈംഗിക ബന്ധം; അധ്യാപിക അറസ്റ്റില്‍

ന്യൂയോര്‍ക്ക്: (www.kvartha.com 18.05.2019) ഇന്‍സ്റ്റാഗ്രാം, സ്‌നാപ്ചാറ്റ് തുടങ്ങിയ സോഷ്യല്‍ ആപ്പുകളിലൂടെ വിദ്യാര്‍ത്ഥിക്ക് തന്റെ നഗ്‌നചിത്രം അയച്ചുകൊടുത്ത് പീഡിപ്പിച്ച അധ്യാപികയെ അറസ്റ്റ് ചെയ്തു. ന്യൂയോര്‍ക്കിലെ വാട്ടര്‍ലൂ ഹൈസ്‌കൂളിലെ മുന്‍ അധ്യാപികയാണ് ഇതേ സ്‌കൂളിലെ വിദ്യാര്‍ത്ഥിയെ ലൈംഗീകബന്ധത്തിന് നിര്‍ബന്ധിച്ചെന്ന സംഭവത്തില്‍ അറസ്റ്റിലായത്. സ്‌കൂളിലെ മുന്‍ ജിം ട്രെയിനറായ ലിന്‍ഡ്‌സെ ഹാല്‍സ്‌റ്റെഡിനെയാണ് അധികൃതര്‍ അറസ്റ്റ് ചെയ്തത്.

വാര്‍ട്ടര്‍ലൂ സ്‌കൂളിലെ ജോലി മതിയാക്കി മറ്റൊരു വിദ്യാലയത്തിലേക്ക് മാറിയ ശേഷമാണ് അധ്യാപിക പതിനാറുകാരനായ വിദ്യാര്‍ഥിക്ക് സാമൂഹ്യ മാധ്യമങ്ങളിലൂടെ തന്റെ നഗ്നചിത്രം അയച്ചുതുടങ്ങിയത്. സ്‌നാപ്ചാറ്റിലൂടെ തന്റെ നഗ്‌ന ദൃശ്യങ്ങള്‍ ആദ്യം അയച്ചു കൊടുത്ത ശേഷം തനിക്ക് ഇതുപോലെ എന്തെങ്കിലും തിരിച്ച് അയച്ചുതരാമോ എന്ന് ലിന്‍ഡ്‌സെ ചോദിച്ചതായി കുട്ടിയുടെ മൊഴിയില്‍ പറയുന്നു.

Female teacher accused of molesting former student in upstate New York, New York, News, World, Arrest, Social Network, Student, Teacher, Crime

പിന്നീട് തന്റെ കാറില്‍ എത്തിയ ലിന്‍ഡ്‌സെ പിന്‍സീറ്റില്‍ വെച്ച് നിര്‍ബന്ധിച്ച് കുട്ടിയെ ലൈംഗിക ചൂഷണങ്ങള്‍ക്ക് ഇരയാക്കിയെന്നും പരാതിയുണ്ട്. പിന്നീടും ചിത്രമയച്ച് ബന്ധത്തിന് നിര്‍ബന്ധിക്കല്‍ തുടര്‍ന്നതോടെ ലിന്‍ഡ്‌സയെ സ്‌നാപ്ചാറ്റിലും ഇന്‍സ്റ്റാഗ്രാമിലും ബ്ലോക്ക് ചെയ്തതായും മൊഴിയില്‍ വ്യക്തമാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Female teacher accused of molesting former student in upstate New York, New York, News, World, Arrest, Social Network, Student, Teacher, Crime.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?