തന്റെ വിജയം ഇടതുമുന്നണിയുടെ കള്ളവോട്ടിനുള്ള മറുപടി; ജനങ്ങളുടെ ഏതാവശ്യത്തിനും ഏതുസമയത്തും സമീപിക്കാം: രാജ്‌മോഹന്‍ ഉണ്ണിത്താന്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 23.05.2019) ഇടതുമുന്നണിയുടെ കള്ളവോട്ടിനുള്ള മറുപടിയാണ് തന്റെ വിജയമെന്ന് യു ഡി എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു. കാഞ്ഞങ്ങാട് നെഹ്റു ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളജ് ക്യാമ്പസില്‍ മാ്ധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ അടച്ചിട്ടമുറിയില്‍ തന്നെ പരാജയപ്പെടുത്താന്‍ കള്ളവോട്ടിന് ആഹ്വാനം ചെയ്തിരുന്നു.
എന്നാല്‍ ഇതൊന്നും വകവെക്കാതെ ജനങ്ങള്‍ മാറ്റത്തിനുവേണ്ടിയാണ് തനിക്ക് വോട്ടുചെയ്തത്. കല്യോട്ടെ രക്തസാക്ഷിത്വവും യുഡിഎഫിന്റെ ഒറ്റക്കെട്ടായ പ്രവര്‍ത്തനങ്ങളും തന്റെ വിജയത്തിന് നിദാനമായി. ശേഷിക്കുന്നകാലം കാസര്‍കോട്ടുകാരോടൊപ്പം കഴിഞ്ഞുകൂടാനാണ് ആഗ്രഹിക്കുന്നത്. ഒരു പഞ്ചായത്തംഗം പോലും ആകാന്‍ ഭാഗ്യം ലഭിക്കാതിരുന്ന തനിക്ക് കാസര്‍കോടന്‍ ജനത സമ്മാനിച്ചത് പാര്‍ലമെന്റ് അംഗത്വമാണ്. ഇതിന് താന്‍ എന്നും കടപ്പെട്ടവാനിയിരിക്കും. ജനങ്ങളുടെ ഏതാവശ്യത്തിനും ഏതുസമയത്തും തന്നെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.
സി പി എം വ്യാപകമായി കള്ളവോട്ടുചെയ്ത തൃക്കരിപ്പൂര്‍ മണ്ഡലത്തിലും കല്യാശേരി മണ്ഡലത്തിലും റീപോളിംഗ് നടത്തിയത് സിപിഎമ്മിന് കനത്ത തിരിച്ചടി നല്‍കി. പെരിയ കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള കേസിന്റെ വിജയത്തിന് താന്‍ ഏതറ്റംവരെയും പോകുമെന്നും പ്രതികളെയും ഗൂഢാലോചന നടത്തിയവരെയും നിയമത്തിന് മുന്നില്‍ മുന്നില്‍കൊണ്ടുവരാന്‍ ശ്രമിക്കുമെന്നും ഉണ്ണിത്താന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിയോടൊപ്പം യുഡിഎഫ് ചെയര്‍മാന്‍ എം.സി ഖമറുദ്ദീന്‍, കണ്‍വീനര്‍ എ ഗോവിന്ദന്‍ നായര്‍, എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, കെപിസിസി ജനറല്‍സെക്രട്ടറി കെ.പി കുഞ്ഞിക്കണ്ണന്‍, കെപിസിസി സെക്രട്ടറി ജി രതികുമാര്‍, ഡിസിസി പ്രസിഡണ്ട് ഹക്കീം കുന്നില്‍ എന്നിവരുമുണ്ടായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, news, Top-Headlines, Kanhangad, Trending, UDF, LDF, Rajmohan Unnithan about his winning
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment