ഖാസി കേസില്‍ സി.ബി.ഐ സ്പെഷ്യല്‍ ടീമിന്റെ അന്വേഷണം ആവശ്യപ്പെട്ട് എസ്‌കെഎസ്എസ്എഫ് എം.പിക്ക് നിവേദനം നല്‍കി
കാസര്‍കോട് (www.evisionnews.co): സമസ്ത വൈസ് പ്രസിഡന്റും ചെമ്പരിക്ക മംഗളൂരു ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ കൊലയാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നതിന് സി.ബി.ഐ സ്പെഷ്യല്‍ ടീമിനെ കൊണ്ട് അന്വേഷിപ്പിക്കണമെന്നാവശ്യപ്പെട്ട് നിയുക്ത കാസര്‍കോട് എം.പി രാജ്‌മോഹന്‍ ഉണ്ണിത്താന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി നിവേദനം നല്‍കി.
സമൂഹത്തിലെ എല്ലാവരാലും ആദരിക്കപ്പെടുന്ന ഒരു മഹാപണ്ഡിതന്റെ ഘാതകര്‍ പിടിക്കപ്പെടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അദ്ദേഹത്തിന്റെ നാടിന്റെ എം.പി എന്ന നിലയില്‍ സാധ്യമാവുന്ന എല്ലാ ഇടപെടലുകള്‍ നടത്തുമെന്നും ഉണ്ണിത്താന്‍ നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. ഖാസി വിഷയത്തില്‍ ലഭ്യമായ നിവേദനത്തിലെ ആവശ്യം പൂര്‍ത്തീകരിക്കാന്‍ കാസര്‍കോടിന്റെ പൊതു മനസ് കൂടെയുണ്ടാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് താജുദ്ധീന്‍ ദാരിമി പടന്ന നിവേദനം കൈമാറി. സംസ്ഥാന സെക്രട്ടറി ഹാരിസ് ദാരിമി ബെദിര, സംസ്ഥാന സെക്രട്ടറിയേറ്റംഗം സുഹൈര്‍ അസ്ഹരി പള്ളങ്കോട്, ജില്ലാ സെക്രട്ടറി മുഹമ്മദ് ഫൈസി കജ, ട്രഷറര്‍ ഷറഫുദ്ധീന്‍ കുണിയ സഹ ഭാരവാഹികളായ മൊയ്തു ചെര്‍ക്കള, സിദ്ധീഖ് ബെളിഞ്ചം, ഫാറൂഖ് ദാരിമി കൊല്ലമ്പാടി എന്നിവര്‍ നിവേദക സംഘത്തിലുണ്ടായിരുന്നു.
Powered by Info News For You

Comments
Post a Comment