മകന്‍ ചെയ്ത തെറ്റിന് പിതാവിന്റെ പ്രായശ്ചിത്തം; കാമുകിയായിരുന്ന യുവതിയെ കതിര്‍ മണ്ഡപത്തിലേക്കു കൈപിടിച്ചു കയറ്റി, സ്വത്തുക്കള്‍ മുഴുവനും നല്‍കി; കയ്യടിയുമായി സമൂഹ മാധ്യമങ്ങള്‍

കോട്ടയം: (www.kvartha.com 21.05.2019) മകന്‍ ചെയ്ത തെറ്റിനു പിതാവ് ചെയ്ത പ്രായശ്ചിത്തം അറിഞ്ഞ് കയ്യടിക്കുകയാണ് സമൂഹ മാധ്യമങ്ങളും സമൂഹവും. ദുരഭിമാനക്കൊലയുടെ പേരില്‍ മാതാപിതാക്കള്‍ വില്ലന്മാരാകുന്ന ഇക്കാലത്ത് കരുതലിന്റെയും സ്‌നേഹത്തിന്റെയും പര്യായമായി മാറിക്കഴിഞ്ഞിരിക്കയാണ് ഈ പിതാവ്.

തിരുനക്കര സ്വദേശിയായ പിതാവാണ് വര്‍ഷങ്ങള്‍ക്കു മുന്‍പ് മകന്റെ കാമുകിയായിരുന്ന യുവതിയെ പിതാവിന്റെ സ്ഥാനത്തു നിന്ന് കതിര്‍ മണ്ഡപത്തിലേക്കു കൈപിടിച്ചു കയറ്റി മറ്റുള്ളവര്‍ക്ക് മാതൃകയായത്. തിരുനക്കര മഹാദേവര്‍ ക്ഷേത്രത്തില്‍ ഞായറാഴ്ച രാവിലെയാണ് വിവാഹം നടന്നത്.

The father-daughter relationship is one of the most powerful and vital, Kottayam, News, Local-News, Social Network, Marriage, Religion, Family, Eloped, Kerala, Lifestyle & Fashion

വിവാഹചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ആറു വര്‍ഷം മുന്‍പ് പ്ലസ്ടുവിനു പഠിക്കുന്ന സമയത്താണ്, ഇദ്ദേഹത്തിന്റെ മകന്‍ സഹപാഠിയായ പെണ്‍കുട്ടിയുമായി പ്രണയത്തിലായത്. തുടര്‍ന്ന് നാടുവിട്ട ഇരുവരെയും പോലീസ് പിടികൂടി കോടതിയില്‍ ഹാജരാക്കി.

പെണ്‍കുട്ടിയെ തിരികെ കൊണ്ടുപോകാന്‍ മാതാപിതാക്കള്‍ വിസമ്മതിച്ചതോടെ പ്രായപൂര്‍ത്തിയായശേഷം വിവാഹം നടത്തിക്കൊടുക്കാമെന്ന ഉത്തരവാദിത്തം ഏറ്റെടുത്ത് യുവാവിന്റെ പിതാവ് കോട്ടയത്തെ ഇവരുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടു വന്നു. പെണ്‍കുട്ടിക്ക് തുടര്‍പഠനത്തിന് അവസരവുമൊരുക്കി.

ഇതിനിടെ മകന്‍ മറ്റൊരു പെണ്‍കുട്ടിയുമായി ഇഷ്ടത്തിലാണെന്നറിഞ്ഞ പിതാവ്, മകനെ ഗള്‍ഫിലെ ജോലിസ്ഥലത്തേക്കു കൊണ്ടുപോയി. അവധിക്കു നാട്ടിലെത്തിയ മകന്‍ മറ്റൊരു പെണ്‍കുട്ടിയെ വിവാഹം കഴിച്ചു. ഇതോടെ മകനെ തള്ളിയ ഇദ്ദേഹം കരുതിവച്ചിരുന്ന സ്വത്തുക്കള്‍ 'വളര്‍ത്തുമകള്‍'ക്കായി നല്‍കി. പിതാവിന്റെ സ്ഥാനത്തു നിന്ന് കരുനാഗപ്പള്ളി സ്വദേശിയായ യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുത്തു. എട്ടു വയസ്സുള്ള മകള്‍ കൂടിയുണ്ട് ഇദ്ദേഹത്തിന്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  The father-daughter relationship is one of the most powerful and vital, Kottayam, News, Local-News, Social Network, Marriage, Religion, Family, Eloped, Kerala, Lifestyle & Fashion.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?