പൂരത്തില്‍ വന്‍ ആനമാറാട്ടം; എഴുന്നള്ളത്തിന് ആനകള്‍ തികയാത്തതിനാല്‍ ഇന്ദിരയെ മേക്കപ്പിട്ട് കേശവനാക്കി, ഇന്ദിരയുടെ കുലുങ്ങി കുണുങ്ങിയുള്ള നടപ്പ് കണ്ടതോടെ കള്ളി വെളിച്ചത്തായി

പാലക്കാട്: (www.kvartha.com 18.05.2019) ആള്‍മാറാട്ടം പോലെ തന്നെ വന്‍ ആനമാറാട്ടവും നടക്കുന്നുണ്ടെന്ന വാര്‍ത്തകളാണ് പുറത്തുവരുന്നത്. പൂരത്തില്‍ എഴുന്നള്ളിക്കാന്‍ ആനകള്‍ തികയാത്തതിനാല്‍ പിടിയാനയെ മേക്കപ്പിട്ട് കൊമ്പനാനയാക്കിയാണ് പുതിയ ആനമാറാട്ടം. പാലക്കാട് തൂതപ്പൂരത്തിനാണ് പിടിയാനയെ കൊമ്പനാനയുടെ വേഷം കെട്ടിച്ച് എഴുന്നള്ളിച്ചത്. ലക്കിടി ഇന്ദിരയെന്ന ആനയെയാണ് ഫൈബര്‍ കൊമ്പ് പിടിപ്പിച്ച് കൊല്ലങ്കോട് കേശവനാക്കി മാറ്റിയത്. എന്നാല്‍ ഇന്ദിരയുടെ കുലുങ്ങി കുണുങ്ങിയുള്ള നടപ്പ് കണ്ടതോടെ കള്ളി വെളിച്ചത്താവുകയായിരുന്നു.

കഴിഞ്ഞ ചൊവ്വാഴ്ച നടന്ന എഴുന്നള്ളിപ്പിന് ആകെ 15 ആനകളെയാണ് വേണ്ടിയിരുന്നത്. എന്നാല്‍ നിശ്ചയിച്ച സമയമെത്തിയിട്ടും എണ്ണം തികയാത്തതിനാല്‍ ഇന്ദിരയെ മേക്കപ്പിട്ട് കേശവനാക്കുകയായിരുന്നു. എഴുന്നള്ളിപ്പ് സമയത്ത് തന്നെ ആനയുടെ മട്ടും ഭാവവും ആളുകളില്‍ സംശയത്തിനിടയാക്കിയിരുന്നു. പിന്നീട് എഴുന്നള്ളത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവന്നതോടെ ആനമാറാട്ടം വ്യക്തമാകുകയായിരുന്നു.

പല ക്ഷേത്രങ്ങളിലും പിടിയാനയെ എഴുന്നള്ളിക്കാറുണ്ടെങ്കിലും തൂതപ്പൂരത്തിന് പിടിയാനയെ എഴുന്നള്ളിക്കാറില്ല. സംഭവം പൂരപ്രേമികളില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

Fake elephant in Pooram, palakkad, News, Kerala, Animals, Religion, Temple

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Fake elephant in Pooram, palakkad, News, Kerala, Animals, Religion, Temple.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?