യുവ ഡോക്ടറെ കഴുത്തുമുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയുടെ അയല്‍വാസിയായ മറ്റൊരു ഡോക്ടറെ കാണാനില്ല, കൊല്ലപ്പെട്ടത് എംബിബിഎസ് കഴിഞ്ഞ് ഉന്നതപഠനത്തിന് ചേരാനിരിക്കെ

ന്യൂഡല്‍ഹി: (www.kvartha.com 01.05.2019) യുവ വനിതാ ഡോക്ടറെ കഴുത്തുമുറിച്ച് മരിച്ച നിലയില്‍ കണ്ടെത്തി. ഡല്‍ഹിയിലാണ് സംഭവം. ഗരിമ മിശ്ര(25) ആണ് മരിച്ചത്. ഇവര്‍ താമസിച്ചിരുന്ന ഡല്‍ഹിയിലെ രന്‍ജീത്ത് നഗറിലെ വീട്ടില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ബഹറിച്ച് സ്വദേശിയാണ് ഗരിമ.

സംഭവത്തിന് പിന്നാലെ അയല്‍വാസിയായ ഡോക്ടറെ കാണാനില്ലെന്ന് പോലീസ് പറഞ്ഞു. യുവതിയുടെ മുമ്പത്തെ സഹപ്രവര്‍ത്തകന്‍ കൂടിയായ ചന്ദ പ്രകാശ് വര്‍മ്മയെയാണ് കാണാതായിരിക്കുന്നത്. എംബിബിഎസ് കഴിഞ്ഞ് ഉന്നതപഠനത്തിന് ചേരാനിരിക്കെയാണ് മിശ്ര കൊല്ലപ്പെട്ടത്. കാണാതായ ചന്ദ പ്രകാശ് വര്‍മ്മയും ഉന്നത വിദ്യാഭ്യാസത്തിന് ചേരാനിരിക്കുകയായിരുന്നു. ചന്ദ പ്രകാശിന്റെ റൂം മേറ്റും സുഹൃത്തുമായ ഡോ. രാഗേഷിനെ പോലീസ് ചോദ്യം ചെയ്തു.

ഗരിമയുടെ വീട് പുറത്തുനിന്ന് പൂട്ടിയ നിലയിലാണെന്ന് ഇവരുടെ കസിനാണ് വീട്ടുടമയെ വിളിച്ച് പറഞ്ഞത്. പിന്നീട് പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി വാതില്‍ പൊളിച്ച് മൃതദേഹം പുറത്തെടുക്കുകയുമായിരുന്നു.


Keywords: India, National, New Delhi, Doctor, Murder, Delhi Doctor, 25, Found Murdered. Her Neighbour, Also A Doctor, Missing



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?