രാജീവ് ഗാന്ധിയെ വിടാതെ പിടികൂടി മോഡിക്ക് പിന്നാലെ ബി ജെ പിയും; സിഖ് കൂട്ടക്കൊലയ്ക്ക് മുന്‍ പ്രധാനമന്ത്രി നേരിട്ട് ആഹ്വാനം ചെയ്തുവെന്ന് ആരോപണം
ന്യൂഡല്‍ഹി: (www.kvartha.com 09.05.2019) മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ വിടാതെ പിടികൂടി പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് പിന്നാലെ ബി ജെ പിയും. ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ ആണ് ബി ജെ പി മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ തിരിഞ്ഞത്. 1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ സര്‍ക്കാര്‍ തന്നെ സ്വന്തം പൗരന്മാരെ കൊന്നൊടുക്കിയെന്ന് ബി.ജെ.പി ട്വിറ്ററില്‍ ആരോപിച്ചു.
'സിഖ് വിരുദ്ധ കലാപത്തില്‍ പൗരന്മാരെ കൊന്നൊടുക്കാന്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി നേരിട്ട് ഉത്തരവിടുകയായിരുവെന്ന് സിഖ് വിരുദ്ധ കലാപം അന്വേഷിച്ച നാനാവതി കമ്മീഷന്റെ രേഖയിലുണ്ട്. ഭാരത സര്‍ക്കാര്‍ അവരുടെ തന്നെ പൗരന്മാരെ കൊന്നൊടുക്കിയ ഏറ്റവും വലിയ കൂട്ടക്കുരുതിയായിരുന്നു സിഖ് വിരുദ്ധ കലാപം' എന്നാണ് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റ്. ഈ കര്‍മത്തിന് രാജ്യം നീതി കാത്തിരിക്കുകയാണെന്നും ട്വീറ്റില്‍ പറയുന്നു.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തന്റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിരാട് ഉപയോഗിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഡെല്‍ഹിയിലെ രാംലീല മൈതാനത്ത് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മോഡിയുടെ പരാമര്‍ശം. രാജീവ് ഗാന്ധി രാജ്യ സുരക്ഷയില്‍ വീഴ്ച വരുത്തിയെന്നും, ഇന്ത്യന്‍ പ്രതിരോധ സേനകള്‍ അദ്ദേഹത്തിന്റെ സ്വകാര്യസ്വത്തല്ലെന്നും മോഡി പറഞ്ഞിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: BJP's latest on Rajiv Gandhi: Instruction to kill came from his office in 1984 riots, New Delhi, News, Politics, Prime Minister, Narendra Modi, Allegation, BJP, Twitter, Clash, Controversy, Murder, Lok Sabha, Election, National.
'സിഖ് വിരുദ്ധ കലാപത്തില്‍ പൗരന്മാരെ കൊന്നൊടുക്കാന്‍ അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധി നേരിട്ട് ഉത്തരവിടുകയായിരുവെന്ന് സിഖ് വിരുദ്ധ കലാപം അന്വേഷിച്ച നാനാവതി കമ്മീഷന്റെ രേഖയിലുണ്ട്. ഭാരത സര്‍ക്കാര്‍ അവരുടെ തന്നെ പൗരന്മാരെ കൊന്നൊടുക്കിയ ഏറ്റവും വലിയ കൂട്ടക്കുരുതിയായിരുന്നു സിഖ് വിരുദ്ധ കലാപം' എന്നാണ് ബി.ജെ.പിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ വന്ന ട്വീറ്റ്. ഈ കര്‍മത്തിന് രാജ്യം നീതി കാത്തിരിക്കുകയാണെന്നും ട്വീറ്റില്‍ പറയുന്നു.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി തന്റെ കുടുംബത്തോടൊപ്പം അവധി ആഘോഷിക്കാന്‍ ഇന്ത്യന്‍ നാവികസേനയുടെ യുദ്ധക്കപ്പലായ ഐ.എന്‍.എസ് വിരാട് ഉപയോഗിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി നേരത്തെ ആരോപണമുന്നയിച്ചിരുന്നു. ഡെല്‍ഹിയിലെ രാംലീല മൈതാനത്ത് തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയായിരുന്നു മോഡിയുടെ പരാമര്‍ശം. രാജീവ് ഗാന്ധി രാജ്യ സുരക്ഷയില്‍ വീഴ്ച വരുത്തിയെന്നും, ഇന്ത്യന്‍ പ്രതിരോധ സേനകള്‍ അദ്ദേഹത്തിന്റെ സ്വകാര്യസ്വത്തല്ലെന്നും മോഡി പറഞ്ഞിരുന്നു.
രാജീവ് ഗാന്ധിക്കും കുടുംബത്തിനും വേണ്ടി നാവികസേന ഉദ്യോഗസ്ഥര്‍ ദ്വീപില്‍ സേവനം ചെയ്യുകയായിരുന്നു. 'സമുദ്രാതിര്‍ത്തികള്‍ സംരക്ഷിക്കുന്നതിനുള്ളതായിരുന്നു ഐ.എന്‍.എസ് വിരാട്. ഈ കപ്പലാണ് രാജീവ് ഗാന്ധിക്കും കുടുംബത്തിനും അവധി ആഘോഷിക്കാന്‍ ദ്വീപ് യാത്രക്കായി ഉപയോഗിച്ചത്. അദ്ദേഹത്തിന്റെ ഭാര്യയുടെ ബന്ധുക്കള്‍ പോലും കപ്പലില്‍ യാത്രക്കുണ്ടായിരുന്നു' എന്നും മോഡി പറഞ്ഞിരുന്നു. ഐ.എന്‍.എസ് വിരാട് 10 ദിവസമാണ് ദ്വീപില്‍ കാത്തു കിടന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്തുതിപാഠകര്‍ വിശുദ്ധനെന്ന് വിശേഷിപ്പിക്കുമ്പോഴും അഴിമതിക്കാരില്‍ നമ്പര്‍ വണ്‍ ആയാണ് രാജീവ് ഗാന്ധി മരിച്ചതെന്നും മോഡി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അതിനിടെയാണ് പുതിയ സംഭവവും.
സ്തുതിപാഠകര്‍ വിശുദ്ധനെന്ന് വിശേഷിപ്പിക്കുമ്പോഴും അഴിമതിക്കാരില്‍ നമ്പര്‍ വണ്‍ ആയാണ് രാജീവ് ഗാന്ധി മരിച്ചതെന്നും മോഡി വിമര്‍ശിച്ചിരുന്നു. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. അതിനിടെയാണ് പുതിയ സംഭവവും.
Keywords: BJP's latest on Rajiv Gandhi: Instruction to kill came from his office in 1984 riots, New Delhi, News, Politics, Prime Minister, Narendra Modi, Allegation, BJP, Twitter, Clash, Controversy, Murder, Lok Sabha, Election, National.
Powered by Info News For You

Comments
Post a Comment