രണ്ടാം മന്ത്രിസഭ; മന്ത്രിമാരുടെ അംഗങ്ങളുടെ കാര്യത്തില്‍ മണിക്കൂറുകളോളം ചര്‍ച്ച നടത്തി മോഡി - ഷാ; അമിത് ഷാ മന്ത്രിസഭയില്‍ അംഗമാകുമോ?
ന്യൂഡെല്‍ഹി: (www.kvartha.com 29.05.2019) രണ്ടാം നരേന്ദ്ര മോഡി മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തില്‍ അന്തിമ തീരുമാനം ബുധനാഴ്ച വൈകിട്ടോടെ ഉണ്ടാകും. മന്ത്രിമാരുടെ പട്ടിക വൈകിട്ടോടെ രാഷ്ട്രപതിക്കു കൈമാറുമെന്നാണ് അറിയുന്നത്. മന്ത്രിമാരുടെ കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുന്നതിനായി കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായും അഞ്ചു മണിക്കൂറോളം ചര്‍ച്ച നടത്തി.
രാജ്നാഥ് സിങ്, നിതിന്‍ ഗഡ്കരി, രവിശങ്കര്‍ പ്രസാദ്, ധര്‍മേന്ദ്ര പ്രധാന്‍, പ്രകാശ് ജാവദേക്കര്‍, സ്മൃതി ഇറാനി, രാജ്യവര്‍ധന്‍ സിങ് റാത്തോഡ് തുടങ്ങി ഒന്നാം മോഡി മന്ത്രിസഭയിലുണ്ടായിരുന്നവര്‍ക്ക് ഇത്തവണയും ഇടമുണ്ടാകും. അതേസമയം ധനം, ആഭ്യന്തരം, പ്രതിരോധം, വിദേശകാര്യം എന്നീ വകുപ്പുകളില്‍ മാറ്റം ഉണ്ടാകുമെന്നാണു സൂചന. വ്യാഴാഴ്ച വൈകിട്ട് ഏഴുമണിക്ക് രാഷ്ട്രപതി ഭവനില്‍ വച്ചാണ് സത്യപ്രതിജ്ഞ.
ഇത്തവണത്തെ മന്ത്രിസഭയില്‍ അമിത് ഷാ അംഗമാകണോയെന്ന വിഷയവും കഴിഞ്ഞദിവസം ചര്‍ച്ചയായെന്നാണു റിപ്പോര്‍ട്ട്. എന്നാല്‍ മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പുകള്‍ നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ അമിത് ഷാ അധ്യക്ഷസ്ഥാനത്തു തന്നെ തുടരണമെന്നാണു പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം. രാജ്യസഭയില്‍ ഭൂരിപക്ഷം നേടാന്‍ ഈ സംസ്ഥാന തെരഞ്ഞെടുപ്പുകള്‍ ബിജെപിക്കു നിര്‍ണായകമാണ്. അടുത്ത വര്‍ഷം ഡെല്‍ഹി, ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പുകളും വരുന്നുണ്ട്.
അതിനിടെ രാഷ്ട്രീയ ഏറ്റുമുട്ടല്‍ തുടരുന്നതിനിടയിലും മോഡിയുടെ സത്യപ്രതിജ്ഞാച്ചടങ്ങില്‍ പങ്കെടുക്കാന്‍ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ബുധനാഴ്ച ഡെല്‍ഹിയിലെത്തും. ബംഗാളിന്റെ പ്രാതിനിധ്യമായി ബാബുല്‍ സുപ്രിയോ, രൂപ ഗാംഗുലി, ലോക്കറ്റ് ചാറ്റര്‍ജി, ദീലിപ് ഘോഷ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. രാം ചന്ദ്ര പ്രസാദ് സിങ്, രാജീവ് രഞ്ജന്‍ സിങ് എന്നിവരുടെ പേരുകളാണ് ജെഡിയു ക്യാംപിലെ ചര്‍ച്ച.
ആരോഗ്യപ്രശ്നങ്ങള്‍ അലട്ടുന്ന അരുണ്‍ ജയ്റ്റ്ലി മന്ത്രിസഭയിലുണ്ടാകാനുള്ള സാധ്യത കുറവാണെന്നു പറയുമ്പോഴും ദിവസങ്ങള്‍ക്കു മുമ്പ് മന്ത്രാലയ ഉദ്യോഗസ്ഥരുടെ യോഗത്തില്‍ അദ്ദേഹം പങ്കെടുത്തിരുന്നു. വലിയ മാറ്റങ്ങളില്ലാതെ ഇക്കുറി വന്‍നേട്ടം സ്വന്തമാക്കിയ സംസ്ഥാനങ്ങളിലെ പ്രതിനിധികളെകൂടി ഉള്‍പ്പെടുത്തിയുള്ള മന്ത്രിസഭ നിലനിര്‍ത്താനുള്ള സാധ്യതയും കാണുന്നു.
കര്‍ണാടകയിലെ യുവനേതാവ് തേജസ്വി സൂര്യയും മന്ത്രിസഭയില്‍ അംഗമായേക്കാം. എല്‍ജെപിയെ പ്രതിനിധികരിച്ച് റാം വിലാസ് പാസ്വാന്‍ ഇത്തവണയും തുടരും. അനില്‍ ദേശായ്, സഞ്ജയ് റൗത്ത്, അരവിന്ദ് സാവന്ത് എന്നിവരെയാണ് ശിവസേന പരിഗണിക്കുന്നത്. ഹര്‍സിമ്രത് കൗര്‍ ബാദലിനാണ് ശിരോമണി അകാലിദളില്‍ നിന്ന് സാധ്യത കൂടുതല്‍.
സന്തോഷ് ഗാങ്വറോ, മേനക ഗാന്ധിയോ ആകും പ്രോടെം സ്പീക്കര്‍. മോഡി മന്ത്രിസഭയിലെ മലയാളി സാന്നിധ്യം ആരാകുമെന്നു വ്യക്തമല്ല. കുമ്മനം രാജശേഖരന്‍, അല്‍ഫോന്‍സ് കണ്ണന്താനം, സുരേഷ് ഗോപി, വി.മുരളീധരന്‍ ഉള്‍പ്പെടെയുള്ളവരുടെ പേരുകള്‍ സാധ്യതാപട്ടികയിലുയര്‍ന്നു കേള്‍ക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Amit Shah's Role, Fewer New Faces: What To Expect From NDA 2.0, New Delhi, News, Politics, Prime Minister, Narendra Modi, Lok Sabha, Election, Trending, Cabinet, National.

Powered by Info News For You

Comments
Post a Comment