എല്ലാ വീട്ടിലും ഗ്യാസ് കണക്ഷന്‍, സിലിണ്ടര്‍ കാലിയാണെന്ന് മാത്രം; മോദിയുടെ ഉജ്വല പദ്ധതിയുടെ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട ഗുഡ്ഡി ദേവി വരെ പാചകം ചെയ്യുന്നത് ഉണക്ക ചാണകം കത്തിച്ച്

ന്യൂഡല്‍ഹി: (www.kvartha.com 09.05.2019) എല്ലാ വീട്ടിലും ഗ്യാസ് കണക്ഷന്‍ എന്ന് കൊട്ടിഘോഷിച്ച് മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതിക്ക് ഉപഭോക്താക്കളില്ല. എല്ലാ വീട്ടിലും കണക്ഷന്‍ എത്തിയെങ്കിലും സിലിണ്ടറുകള്‍ കാലിയാണ്. പാവപ്പെട്ട കുടുംബങ്ങള്‍ക്ക് താങ്ങാന്‍ കഴിയുന്നതിലും അപ്പുറമാണ് പാചകവാതകത്തിന്റെ വില. മോദിയുടെ ഉജ്വല പദ്ധതിയുടെ പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ട ഗുഡ്ഡി ദേവി എന്ന സ്ത്രീ വരെ പാചകം ചെയ്യുന്നത് ഉണക്ക ചാണകം കത്തിച്ചാണെന്നാണ് പുതിയ റിപോര്‍ട്ട്. ഇവരുടെ ചിത്രം സഹിതം രാജ്യത്തൊട്ടാകെ പരസ്യം ചെയ്താണ് ഉജ്വല പദ്ധതി കൊട്ടിഘോഷിച്ചത്.

ഗ്രാമപ്രദേശങ്ങളിലെ സ്ത്രീകള്‍ക്ക് വളരെ പ്രയോജനപ്പെടുമെന്ന് കൊട്ടിഘോഷിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി 2016 ല്‍ ഉജ്ജ്വല പദ്ധതിയ്ക്ക് തുടക്കമിട്ടത്. ഇന്ത്യയിലെ ഗ്രാമപ്രദേശങ്ങളിലെ എല്ലാ വീട്ടിലും പാചക വാതക സിലിണ്ടറുകള്‍ എത്തിക്കുമെന്ന വാഗ്ദാനത്തില്‍ വലിയതോതില്‍ പരസ്യങ്ങളും പ്രചരണങ്ങളും നടത്തിയാണ് പദ്ധതി ആരംഭിച്ചത്.

India gas scheme poster woman forced to cook with cow dung, New Delhi, News, National, Cooking, Business

ഗുഡ്ഡി ദേവി ഈ പദ്ധതി പ്രകാരം പാചകവാതക സിലിണ്ടര്‍ ലഭിച്ച ആദ്യ വ്യക്തികളില്‍ ഒരാളാണ്. പന്ത്രണ്ട് സബ്‌സിഡി സിലിണ്ടറുകളാണ് ഉജ്ജ്വല പദ്ധതി പ്രകാരം ഉപഭോക്താക്കള്‍ക്കു ഒരു വര്‍ഷം ലഭിക്കുക. എന്നാല്‍ മൂന്നുവര്‍ഷം എടുത്താല്‍ പോലും തനിക്ക് പന്ത്രണ്ട് സിലിണ്ടറുകള്‍ വാങ്ങാന്‍ കഴിയില്ലെന്നാണ് ഗുഡ്ഡി പറയുന്നത്. കടുത്ത ദാരിദ്ര്യത്തിലായ ഗ്രാമ പ്രദേശങ്ങളിലെ കുടുംബങ്ങള്‍ക്ക് താങ്ങായിട്ടാണ് പദ്ധതി എന്ന് പ്രധാനമന്ത്രി പറഞ്ഞിട്ടും ഗ്യാസിന്റെ വില ആയിരത്തിനോടടുക്കുകയാണ്.

ആദ്യത്തെ കണക്ഷന്‍ കിട്ടുമ്പോള്‍ വില 520 രൂപയായിരുന്നു. എന്നാല്‍ അത് ഇപ്പോള്‍ 770 രൂപയാണ്. 770 രൂപ സിലിണ്ടറിനായി മുടക്കാന്‍ തങ്ങളുടെ പക്കലില്ലെന്നാണ് ഗുഡ്ഡി ദേവി അടക്കം ഉജ്ജ്വല പദ്ധതിയിലെ അംഗങ്ങള്‍ പറയുന്നത്. ഉജ്ജ്വല പദ്ധതിയില്‍ ഉള്ള 30 ശതമാനം ഉപയോക്താക്കള്‍ മാത്രമേ വീണ്ടും സിലിണ്ടര്‍ നിറക്കാനായി ഗ്യാസ് ഏജന്‍സികളില്‍ എത്തുന്നുള്ളൂവെന്ന് ഏജന്‍സി ഉടമകളും പറയുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: India gas scheme poster woman forced to cook with cow dung, New Delhi, News, National, Cooking, Business.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?