എം ഇ എസിന്റെ ശരീഅത്ത് വിരുദ്ധനീക്കം വിലപോവില്ല; വിശ്വാസികള്‍ ജാഗ്രത പുലര്‍ത്തണം: സമസ്ത

കാസര്‍കോട്: (www.kasargodvartha.com 05.05.2019) പുരോഗമന ആശയം പ്രേരിപ്പിക്കാന്‍ രൂപം കൊണ്ട എം ഇ എസിന്റെ ജന്മവൈകൃതം തുറന്നുകാട്ടുന്നതാണ് പുതിയ പര്‍ദ വിരുദ്ധ സര്‍ക്കുലറെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കാസര്‍കോട് ജില്ലാ മുശാവറ പ്രസ്താവിച്ചു. ശരീഅത്ത് വിരുദ്ധ നീക്കങ്ങളുടെ പേരില്‍ സമസ്ത പലപ്പോഴായി ഈ സംഘടനക്കെതിരെ നടപടി സ്വീകരിച്ചിട്ടുണ്ട്. മാനാഞ്ചിറയില്‍ അന്യപുരുഷന്മാരുടെ മുമ്പില്‍ അര്‍ദ്ധനഗ്‌നകളായ സ്ത്രീകളെ പ്രദര്‍ശിപ്പിക്കുകയും അതിന് ഇസ്ലാമിക മാനം നല്‍കുകയും ചെയ്തതിന്റെ പേരില്‍ പ്രസ്തുത സംഘടനയോട് സഹകരിക്കരുതെന്ന് 1975 ജൂലൈ ആറിന് ചേര്‍ന്ന സമസ്ത മുശാവറ ആഹ്വാനം ചെയ്തിട്ടുണ്ട്.

അബ്ദുര്‍ റഹ് മാന്‍ ബാഫഖി തങ്ങളുടെ കാലത്തും ഇത്തരം സമീപനങ്ങളുടെ പേരില്‍ സംഘടനയെ മാറ്റിനിര്‍ത്തിയിട്ടുണ്ട്. പിന്നീട് ചിലരുടെ പിന്‍ബലത്തില്‍ സംഘടന പിടിച്ചുനില്‍ക്കുകയായിരുന്നു. ഇസ്ലാമിക ശരീഅത്തില്‍ കാലോചിതമായ മാറ്റം വേണമെന്നും മറ്റുമുള്ള സംഘടനയുടെ ശരീഅത്ത് വിരുദ്ധ നീക്കങ്ങളില്‍ പ്രതിഷേധിച്ചാണ് മിതവാദികളായ ചിലര്‍ എം എസ് എസ് എന്ന പേരില്‍ മറ്റൊരു സംഘടനയുണ്ടാക്കിയത്. പുതിയ വാദം ഇത്തരം പ്രസ്ഥാനങ്ങളുടെ ശരീഅത്ത് വിരുദ്ധ മുഖം ഒന്നുകൂടി സമൂഹത്തിന് വ്യക്തമാക്കാന്‍ സഹായകമാണ്. ഇവരുടെ പുതിയ സര്‍ക്കുലര്‍ ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനവും ഇസ്ലാമിക വിരുദ്ധ ശക്തികള്‍ക്ക് വളം വെച്ചു നല്‍കുന്നതുമാണ്. സംഘടനയെയും അതിന്റെ സ്ഥാപനങ്ങളെയും സമൂഹം ബഹിഷ്‌കരിക്കാന്‍ തയ്യാറാകണമെന്നും അവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തണമെന്നും സമസ്ത ആഹ്വാനം ചെയ്തു.

എം അലിക്കുഞ്ഞി മുസ്ലിയാര്‍ ഷിറിയ അധ്യക്ഷത വഹിച്ചു. കുമ്പോല്‍ കെ എസ് ആറ്റക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, സയ്യിദ് അഷ്റഫ് തങ്ങള്‍ ആദൂര്‍, സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍, എ പി അബ്ദുല്ല മുസ്ലിയാര്‍ മാണിക്കോത്ത് ബെള്ളിപ്പാടി അബ്ദുല്ല മുസ്ലിയാര്‍, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, മുഹമ്മദലി സഖാഫി തൃക്കരിപ്പൂര്‍, കെ പി ഹുസൈന്‍ സഅദി കെ സി റോഡ്, മൊയ്തു സഅദി ചേരൂര്‍, വൈ എം അബ്ദുര്‍ റഹ് മാന്‍ അഹ്സനി, എം പി അബ്ദുല്ല ഫൈസി നെക്രാജെ, അബ്ദുല്‍ ജലീല്‍ സഖാഫി മാവിലാടം, ഹംസ മിസ്ബാഹി ഓട്ടപ്പടവ് തുടങ്ങിയവര്‍ സംബന്ധിച്ചു. കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി സ്വാഗതം പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, kasaragod, news, Samastha, Top-Headlines, Trending, Samastha on MES issue
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?