സൗദിയിലുള്ള വിദേശികള്‍ക്ക് രണ്ടുതരം ഇഖാമ സമ്പ്രദായം; ശുറ കൗണ്‍സിലിന്റെ പച്ചക്കൊടി

റിയാദ്: (www.kvartha.com 09.05.2019) സൗദിയിലുള്ള വിദേശികള്‍ക്ക് രണ്ടുതരം ഇഖാമ സമ്പ്രദായം ഏര്‍പ്പെടുത്തുന്നു. മന്ത്രിസഭാ ഉപദേശക സമിതിയായ ശുറ കൗണ്‍സില്‍ ഇതിനുള്ള അംഗീകാരം നല്‍കിക്കഴിഞ്ഞു. ബുധനാഴ്ചയാണ് ഇതിനുള്ള അംഗീകാരം നല്‍കിയത്.

എല്ലാ ആനുകൂലൃങ്ങളോടും കൂടിയ റെസിഡെന്‍സ് പെര്‍മിറ്റാണ് വിദേശികള്‍ക്ക് ലഭിക്കുക. പ്രിവിലേജ്ഡ് ഇനത്തില്‍പെട്ട ഇക്കാമയ്ക്കാണ് വിവിധ ആനുകൂലൃങ്ങള്‍ ലഭിക്കുക. നിലവിലുള്ള ഇഖാമ കൂടാതെയാണ് വിദേശികള്‍ക്ക് മറ്റൊരു ഗ്രേഡിലുള്ള ഇഖാമ കൂടി അനുവദിക്കുന്നത്. ശൂറാ കൗണ്‍സില്‍ അംഗീകാരം നല്‍കിയെങ്കിലും പ്രിവിലേജ് വിഭാഗത്തില്‍പെട്ട ഇഖാമ നടപടികള്‍ക്ക് അല്‍പം സമയമെടുക്കും. ഇതിനായി ഏതാനും നിബന്ധനകള്‍ കൂടിയുണ്ട്.

Qualified expats may get special privilege Iqamas, Riyadh, News, Saudi Arabia, Investment, Gulf, World

പ്രിവിലേജ് ഇക്കാമ ലഭിക്കുന്നവര്‍ക്ക് ഫാമിലി സ്റ്റാറ്റസ് ലഭിക്കും. ബന്ധുക്കള്‍ക്ക് സന്ദര്‍ശന വിസയും ലഭിക്കും. സൗദിയില്‍ റിയല്‍ എസ്റ്റേറ്റ് വസ്തുവകകള്‍ സ്വന്തമാക്കാനും ഗാര്‍ഹിക തൊഴിലാളികളെ കൊണ്ടുവരാനും അനുവദിക്കും.

സൗദി സമ്പദ്ഘടനക്ക് മെച്ചമുണ്ടാകുംവിധം നിക്ഷേപമിറക്കുന്ന വിദേശികള്‍ക്കാണ് ഇപ്പോള്‍ പ്രവിലേജ്ഡ് ഇഖാമകള്‍ അനുവദിക്കുവാന്‍ ശുറ കൗണ്‍സില്‍ അംഗീകാരം നല്‍കിയിട്ടുള്ളത്. വിദേശ നിക്ഷേപകരേയും ബിസിനസുകാരേയും രാജ്യത്തേക്ക് ആകര്‍ഷിക്കാനാണ് പുതിയ പദ്ധതി ലക്ഷ്യമിടുന്നത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Qualified expats may get special privilege Iqamas, Riyadh, News, Saudi Arabia, Investment, Gulf, World.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?