കത്തിക്കൊണ്ടിരിക്കുന്ന വീടിനുള്ളില്‍ കയറി ഗ്യാസ് സിലണ്ടര്‍ പുറത്തെത്തിച്ച് പോലീസുകാരന്‍; കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

ഉത്തര്‍പ്രദേശ്: (www.kvartha.com 05.05.2019) കത്തിക്കൊണ്ടിരിക്കുന്ന വീടിനുള്ളില്‍ കടന്ന് ഗ്യാസ് സിലണ്ടര്‍ പുറത്തെത്തിച്ച് സബ് ഇന്‍സ്പെക്ടര്‍. അഖിലേഷ് കുമാര്‍ ദീക്ഷിത് എന്ന സബ് ഇന്‍സ്‌പെക്ടറാണ് തന്റെ സുരക്ഷ പോലും നോക്കാതെ ജനങ്ങളുടെ സുരക്ഷയ്ക്ക് മുന്‍ഗണന നല്‍കി ഈ സാഹസത്തിനൊരുങ്ങിയത്. പുതപ്പുകൊണ്ട് ശരീരം മറച്ചാണ് വീടിനുള്ളില്‍ കയറി ഗ്യാസ് സിലിണ്ടര്‍ എടുത്ത് പുറത്തേക്ക് വന്നത്.


ഗ്രേറ്റര്‍ നോയിഡയിലെ അലംഖാനി മേഖലയിലുള്ള ഒരു വീടിന് തീ പിടിക്കുകയും അപകടത്തെക്കുറിച്ച് റിപ്പോര്‍ട്ട് കിട്ടിയതിനെ തുടര്‍ന്ന് പൊലീസും അഗ്‌നിസുരക്ഷാ സേനയും സ്ഥലത്തെത്തുകയുമായിരുന്നു. അതിനിടെയാണ് വീടിനുള്ളില്‍ ഗ്യാസ് സിലണ്ടറുണ്ടെന്ന് ഒരാള്‍ പറയുന്നത് അഖിലേഷ് കുമാര്‍ ദീക്ഷിത് കേള്‍ക്കുന്നത്. സിലിണ്ടറിന് തീപിടിച്ചാലുണ്ടാകുന്ന അപകടം മനസിലാക്കിയ ഇന്‍സ്പെക്ടര്‍ ഉടന്‍ തൊട്ടടുത്ത വീട്ടില്‍ നിന്ന് ഒരു പുതപ്പ് സംഘടിപ്പിച്ച് വീടിനുള്ളില്‍ നിന്ന് ഗ്യാസ് സിലിണ്ടര്‍ പുറത്തെത്തിക്കുകയായിരുന്നു. ഇതിന്റെ ചിത്രം സോഷ്യല്‍ മിഡിയയില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് അഖിലേഷ് കുമാര്‍ ദീക്ഷിതിന് പ്രശംസയുമായി രംഗത്തെത്തിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)    

Keywords: National, News, Fire, House, Police, SI, Uttar Pradesh, Police officer gets into a burning house and brings our gas cylinder for saving others.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?