ഗ്രീസ്മാന്‍ അത്‌ലറ്റിക്കോ വിടുന്നു; ഔദ്യോഗികപ്രഖ്യാപനം വന്നതിന് പിന്നാലെ ആകാംക്ഷയോടെ ആരാധകര്‍; ഫ്രഞ്ച് സൂപ്പര്‍ താരത്തിന്റെ പോക്ക് ക്യാംമ്പ് നൗവിലേക്കോ?

മാഡ്രിഡ്: (www.kvartha.com 15.05.2019) ഫ്രഞ്ച് സൂപ്പര്‍ താരം അന്റോയിന്‍ ഗ്രീസ്മാന്‍ അത്‌ലറ്റിക്കോ മാഡ്രിഡിനോട് വിടചൊല്ലുന്നു. ഒൗദ്യോഗിക വീഡിയോയിലൂടെയാണ് ഗ്രീസ്മാന്‍ ക്ലബ്ബ് വിടുന്ന വിവരം പുറത്തുവിട്ടത്. ശനിയാഴ്ച്ച ലെവാന്റെക്കെതിരായ മത്സരത്തോടെ ഗ്രീസ്മാന്റെ അഞ്ചുവര്‍ഷം നീണ്ടുനിന്ന അത്‌ലറ്റിക്കോയിലെ കരിയറിന് അന്ത്യമാകും. കറ്റാലന്‍ കരുത്തരായ ബാഴ്‌സലോണയിലേക്ക് ഗ്രീസ്മാന് ചെക്കേറിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.

'കഴിഞ്ഞ 5 വര്‍ഷങ്ങള്‍ മികച്ചതായിരുന്നു. എല്ലാത്തിനും നന്ദി. നിങ്ങളെ എല്ലാവരെയും ഹൃദയത്തില്‍ കൊണ്ടു നടക്കും. പുതിയ വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍, പുതിയ കാര്യങ്ങള്‍ നേരിടാന്‍ ഞാന്‍ ക്ലബില്‍ നിന്നും പോവുന്നു. എല്ലാവര്‍ക്കും ഹൃദയത്തില്‍ നിന്നും ഞാന്‍ നന്ദി അറിയിക്കുന്നു ' വീഡിയോയിലൂടെ 28കാരനായ ഗ്രീസ്മാന്‍ പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Sports, Football, News, Spain, Barcelona, Football Player, Griezmann to Leave Atletico


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?