തെച്ചിക്കോട്ടുരാമചന്ദ്രന് വിലക്ക്; ഇത്തവണത്തെ തൃശൂര്‍ പൂരത്തിന് കൊടിയേറുമ്പോള്‍ തെക്കേ ഗോപുരനട തുറക്കാനുള്ള നിയോഗം ഈ ഗജരാജനോ?
തൃശൂര്‍: (www.kvartha.com 06.05.2019) തെച്ചിക്കോട്ടുരാമചന്ദ്രനെ വിലക്കിയതോടെ ഇത്തവണത്തെ തൃശൂര്‍ പൂരത്തിന് കൊടിയേറുമ്പോള്‍ തെക്കേ ഗോപുരനട തുറക്കാനുള്ള നിയോഗം എറണാകുളം ശിവകുമാറിനാണെന്നാണ് വിവരം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ തന്നെ ആനയാണ് എറണാകുളം ശിവകുമാര്‍. പൂരത്തിന്റെ വിളമ്പരമായാണ് വടക്കുന്നാഥ ക്ഷേത്രത്തിന്റെ തെക്കേഗോപുര വാതില്‍ തുറക്കുന്ന ചടങ്ങ് അറിയപ്പെടുന്നത്. ചടങ്ങില്‍ നെയ്തലക്കാവ് ഭഗവതിയുടെ തിടമ്പേറ്റാന്‍ എറണാകുളം ശിവകുമാര്‍ എത്തുമെന്നാണ് സൂചന.
ഇതുമായി ബന്ധപ്പെട്ട് ഘടക ക്ഷേത്രങ്ങളുടെ ഭാരവാഹിയോഗത്തില്‍ ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയതായാണ് വിവരം. കഴിഞ്ഞ അഞ്ച് വര്‍ഷമായി തെക്കേ ഗോപുരനട തുറക്കുന്നത് തെച്ചിക്കോട്ടുകാവ് രാമചന്ദ്രനായിരുന്നു. ഗോപുരനട തുറക്കുന്ന ചടങ്ങിന് വന്‍ സ്വീകാര്യത ലഭിച്ചതുതന്നെ രാമചന്ദ്രന്റെ വരവോടെയാണ്. അതേസമയം തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ തന്നെ മതിയെന്ന നിലപാടിലാണ് നെയ്തലക്കാവ് ദേവസ്വം.

Keywords: Kerala, Thrissur, News, Celebration, Festival, Temple, Trending, Thechikkottu Ramachandran or Ernakulam Shivakumar?
Powered by Info News For You
Comments
Post a Comment