അര്‍ധരാത്രി ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പ് റെയില്‍വേ ട്രാക്കിലൂടെ ബൈക്ക് സവാരി നടത്തിയ ആ കമിതാക്കള്‍ ആര്? അട്ടിമറിയോ, ആത്മഹത്യാ ശ്രമമോ? ബൈക്കിന്റെ നമ്പര്‍ വ്യാജമെന്ന് പോലീസ്, അന്വേഷണം തുടരുന്നു

തിരുവനന്തപുരം : (www.kvartha.com 22.05.2019) അര്‍ധരാത്രി ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പ് റെയില്‍വേ ട്രാക്കിലൂടെ യുവാവിന്റേയും പെണ്‍കുട്ടിയുടേയും ബൈക്ക് സവാരി. ഞായറാഴ്ച രാത്രി പന്ത്രണ്ട് മണിയോടെ തിരുവനന്തപുരം പാറശാലയ്ക്കടുത്ത് ചെന്നൈ ഗുരുവായൂര്‍ എക്‌സ്പ്രസ് ട്രെയിന്‍ വരുന്നതിന് തൊട്ടുമുന്‍പാണ് പെണ്‍കുട്ടിയേയും കൂട്ടി യുവാവ് ട്രാക്കിലൂടെ ബൈക്കില്‍ പായുന്നത് കണ്ടെത്തിയത്.

ഉടന്‍തന്നെ ഗേറ്റ് കീപ്പര്‍ സ്റ്റേഷനില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ട്രെയിന്‍ നിര്‍ത്തിയിടാന്‍ വയര്‍ലസ്സിലൂടെ ലോക്കോ പൈലറ്റിന് നിര്‍ദേശം നല്‍കുകയായിരുന്നു. അതേസമയം ട്രാക്കിലൂടെ ബൈക്കില്‍ സഞ്ചരിച്ചത് ആത്മഹത്യ ചെയ്യുവാനാണോ എന്ന സംശയമാണ് പ്രധാനമായും അന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ളത്. അതേ സമയം അട്ടിമറി ശ്രമമാണോ എന്നും പരിശോധിക്കുന്നുണ്ട്.

Lovers ride bike on railway track to commit suicide, Thiruvananthapuram, News, Local-News, Suicide Attempt, Train, Police, Probe, Bike, Passengers, Kerala

ഇതേതുടര്‍ന്ന് പരിശോധനയ്ക്ക് ശേഷം ഇരുപത് മിനിട്ട് കഴിഞ്ഞാണ് ചെന്നൈ ഗുരുവായൂര്‍ എക്‌സ്പ്രസ് യാത്ര തുടര്‍ന്നത്. യാത്രയ്ക്കിടെ ട്രാക്കിനരികില്‍ നിന്നും ബൈക്ക് ലോക്കോ പൈലറ്റ് കണ്ടെത്തിയിരുന്നു. ബൈക്കിന്റെ നമ്പര്‍ പോലീസിന് കൈമാറിയെങ്കിലും അന്വേഷണത്തില്‍ ഇത് വ്യാജ നമ്പരാണെന്ന് തെളിഞ്ഞു.

ഇതാണ് സംഭവത്തിന് പിന്നില്‍ അട്ടിമറി ശ്രമമാണോ എന്ന സംശയം ഉദ്യോഗസ്ഥര്‍ക്ക് ഉണ്ടാവാന്‍ കാരണം. ട്രെയിന്‍ കടന്ന് വരുന്നതിന് തൊട്ട് മുന്‍പ് ലവല്‍ ക്രോസിലെ ഗേറ്റ് അടയ്ക്കുന്നതിന് തൊട്ട് മുന്‍പാണ് ബൈക്ക് പാളത്തിലൂടെ ഓടിച്ച് പോകുന്നത് ഗേറ്റ് കീപ്പര്‍ കണ്ടത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Lovers ride bike on railway track to commit suicide, Thiruvananthapuram, News, Local-News, Suicide Attempt, Train, Police, Probe, Bike, Passengers, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?