ഓട്ടോറിക്ഷയില്‍ കടത്തിയ കഞ്ചാവുമായി ഓട്ടോഡ്രൈവര്‍ അറസ്റ്റില്‍; സ്ഥിരം കടത്തുകാരനാണെന്ന് എക്‌സൈസ്

കുമ്പള: (www.kasargodvartha.com 04.05.2019) ഓട്ടോറിക്ഷയില്‍ കടത്തിയ കഞ്ചാവുമായി ഓട്ടോഡ്രൈവര്‍ അറസ്റ്റിലായി. മുഗു റോഡിലെ അബ്ദുര്‍ റഹ് മാനെ (50)യാണ് 250 ഗ്രാം കഞ്ചാവുമായി എക്‌സൈസ് കുമ്പള റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ വി വി പ്രസന്നകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ഇയാള്‍ ഓടിച്ചിരുന്ന കെ എല്‍ 14 ഡി 7755 നമ്പര്‍ ഓട്ടോറിക്ഷ കസ്റ്റഡിയിലെടുത്തു.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ആരിക്കാടി ഉജ്ജാറില്‍ വെച്ചാണ് ഇയാളെ ശനിയാഴ്ച വൈകിട്ടോടെ പിടികൂടിയത്. മംഗളൂരുവില്‍ നിന്നാണ് ഇയാള്‍ കഞ്ചാവ് കടത്തിക്കൊണ്ടുവരുന്നതെന്നും സ്ഥിരം കടത്തുകാരനാണെന്നും എക്‌സൈസ് അധികൃതര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു. എക്‌സൈസ് പ്രിവന്റീവ് ഓഫീസര്‍ രാജേഷ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സുധീന്ദ്രന്‍, രമേശ് ബാബു, സുധേഷ്, ഡ്രൈവര്‍ സുമോദ് തുടങ്ങിയവരും കഞ്ചാവ് വേട്ട നടത്തിയ സംഘത്തിലുണ്ടായിരുന്നു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Kumbala, arrest, Police, Auto Driver, Auto-rickshaw, Ganja seized, Ganja, Auto driver arrested with Ganja
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?