എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് ലഭിക്കുന്ന പെന്‍ഷനില്‍ നിന്ന് കൈയ്യിട്ടുവാരല്‍ വ്യാപകം; പെന്‍ഷന്‍ പണം നല്‍കിയില്ലെങ്കില്‍ ആനുകൂല്യം നിഷേധിക്കുമെന്ന് ഭീഷണി, ചികിത്സക്ക് പോലും ബുദ്ധിമുട്ടുന്ന പാവങ്ങളെ പിഴിയുന്നത് റസീറ്റോ രേഖകളോ പോലുമില്ലാതെ, കയ്യും കണക്കുമില്ലാത്ത പണപ്പിരിവിനെതിരെ പ്രതിഷേധം ശക്തം

കാഞ്ഞങ്ങാട്: (www.kasargodvartha.com 08.05.2019) എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ ആശ്രിതരെ ഭീഷണിപ്പെടുത്തി വ്യാപകമായി പണപ്പിരിവ് നടത്തുന്നതായി പരാതി. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന പ്രമുഖ സംഘടനയുടെ ഭാരവാഹിയുടെ ചികിത്സക്ക് വേണ്ടി എന്നു പറഞ്ഞാണ് പണം പിരിക്കുന്നത്. ദുരിതബാധിതരുടെ ഒരു മാസത്തെ പെന്‍ഷന്‍ നിര്‍ബന്ധമായും നല്‍കണമെന്നും ഇല്ലെങ്കില്‍ ഇവര്‍ക്ക് ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ഇല്ലാതാക്കും എന്നുമാണ് പണം പിരിക്കുന്നവരുടെ ഭീഷണി. എന്നാല്‍ പിരിച്ചെടുക്കുന്ന പണത്തിന് യാതൊരു റസീറ്റോ രേഖകളോ നല്‍കുന്നുമില്ലെന്നാണ് പറയുന്നത്.


ചികിത്സക്ക് പോലും ബുദ്ധിമുട്ടുന്ന പാവപ്പെട്ട എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പെന്‍ഷനില്‍ നിന്ന് പിരിവെന്ന പേരില്‍ കയ്യിട്ടുവാരുന്നതിനെതിരെ പ്രതിഷേധം ശക്തമാണ്. ഇതു സംബന്ധിച്ച് ജില്ലയിലെ ദുരിതബാധിതരും എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത സംരക്ഷണ സമിതി അംഗങ്ങളും ജില്ലാ കളക്ടറെ നേരിട്ട് കണ്ട് പരാതി നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് കളക്ടര്‍ ഉറപ്പു നല്‍കി.


Keywords: Kerala, Kasaragod, News, Endosulfan, Pension, Cheating, Endosulfan-victim, Cash collection from pension of Endosufan victims.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?