വാഹനാപകടം: ഉംറ കഴിഞ്ഞ് മടങ്ങിയ ഇന്ത്യന്‍ ഡോക്ടറും ഭര്‍ത്താവും മരിച്ചു, അപകടം നിയന്ത്രണം വിട്ട കാര്‍ പോസ്റ്റലിടിച്ച്; ഇടിയുടെ ആഘാതത്തില്‍ അകലേക്ക് തെറിച്ചുവീണ നാലുവയസുകാരനായ ഏകമകന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു
ദമ്മാം: (www.kvartha.com 27.05.2019) വാഹനാപകടത്തില്‍ ഉംറ കഴിഞ്ഞ് മടങ്ങിയ ഇന്ത്യന്‍ ഡോക്ടറും ഭര്‍ത്താവും മരിച്ചു. ഇടിയുടെ ആഘാതത്തില്‍ അകലേക്ക് തെറിച്ചുവീണ നാലുവയസുകാരനായ ഏകമകന്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഹഫറല്‍ ബാത്വിന്‍ സെന്‍ട്രല്‍ ആശുപത്രിയില്‍ അനസ്‌ത്യേഷ്യാ വിഭാഗത്തിലെ ഡോക്ടര്‍ ആന്ധ്ര സ്വദേശിനി സ്വപ്ന ലത എന്ന ആയിഷ(39), ഭര്‍ത്താവ് തെലുങ്കാന സ്വദേശി ഫിറോസ് അഹമ്മദ്(40) എന്നിവരാണ് മരിച്ചത്. ഏക മകന്‍ അബ്ദുള്‍ റഹീം (നാല് വയസ്) പരിക്കുകളൊന്നുമില്ലാതെ രക്ഷപ്പെട്ടു.
ഹഫറല്‍ ബാത്വിനില്‍ നിന്ന് 250 കിലോമീറ്റര്‍ അകലെ സുല്‍ഫയില്‍ കഴിഞ്ഞ ദിവസം പുലര്‍ച്ചെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ച കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ പോസ്റ്റില്‍ ഇടിച്ച് മറിയുകയായിരുന്നു. ഇരുവരും സംഭവ സ്ഥലത്ത് തന്നെ മരിച്ചു. ഏറെ വൈകിയാണ് അപകടം നടന്ന വിവരം ഹഫറല്‍ ബാത്വിനില്‍ അറിയുന്നത്. 15 ദിവസം മുമ്പാണ് കുടുംബം ഉംറക്ക് പുറപ്പെട്ടത്. രണ്ടാഴ്ച കഴിഞ്ഞേ മടങ്ങി വരൂ എന്ന് അറിയിച്ചിരുന്നു.
മൃതദേഹം സുല്‍ഫി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കുട്ടിയെ വിട്ടുകിട്ടുന്നതിനുള്ള രേഖകളുമായി സഹപ്രവര്‍ത്തകര്‍ സുല്‍ഫിയില്‍ എത്തിയിട്ടുണ്ട്. കുട്ടിയെ നാട്ടിലുള്ള ബന്ധുക്കളുടെ അടുത്തെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഇവരുടെ അയല്‍വാസിയും സുഹൃത്തുമായ സാനു പറഞ്ഞു. ആഇഷയുടെ കുടുംബം മൃതദേഹം നാട്ടിലെത്തിക്കണമെന്നും ഫിറോസ് അഹമ്മദിന്റെ കുടുംബം മൃതദേഹം സൗദിയില്‍ ഖബറടക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ തീരുമാനമെടുക്കാനാവാതെ കുഴയുകയാണ് സൗദിയിലെ സഹപ്രവര്‍ത്തകര്‍.
Keywords: World, Saudi Arabia, Accident, Accidental Death, Couples, Car, Gulf, Telangana doctor family killed in Saudi road mishap

Powered by Info News For You

Comments
Post a Comment