വീടിനുള്ളില്‍ കണ്ടെത്തിയ മൂര്‍ഖനെ അധ്യാപകന്‍ റോഡിലുപേക്ഷിച്ചു; തിരക്കേറിയ റോഡില്‍ മുട്ടയിട്ട് മൂര്‍ഖന്‍; ദൃശ്യങ്ങള്‍ വൈറലാവുന്നു

ബെംഗളൂരു: (www.kvartha.com 07.05.2019) വീടിനുള്ളില്‍ കണ്ടെത്തി അധ്യാപകന്‍ റോഡിലുപേക്ഷിച്ച മൂര്‍ഖന്‍ മുട്ടയിടുന്ന വീഡിയോ വൈറലാവുന്നു. കര്‍ണാടകയിലെ മധുര്‍ പട്ടണത്തിലെ തിരക്കേറിയ റോഡില്‍ മുട്ടയിടുന്ന മൂര്‍ഖന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്. കഴിഞ്ഞ മാര്‍ച്ചിലാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് സമൂഹമാധ്യമങ്ങളിലൂടെ സംഭവം പുറംലോകമറിയുന്നത്.

നഗരത്തില്‍ താമസിക്കുന്ന അധ്യാപകന്‍ വീടിനുള്ളില്‍ കണ്ടെത്തിയ മൂര്‍ഖന്‍ പാമ്പിനെ റോഡിലേക്ക് എടുത്തിട്ട ശേഷം സമീപത്തെ പാമ്പുപിടുത്തക്കാരനെ വിവരം അറിയിച്ചു. എന്നാല്‍ പാമ്പുപിടുത്തക്കാരന്‍ എത്തും മുമ്പേ മൂര്‍ഖന്‍ തിരക്കേറിയ റോഡിലേക്ക് ഇഴഞ്ഞു നീങ്ങി അവിടെത്തന്നെ മുട്ടകളിടുകയായിരുന്നു.





(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Bangalore, News, Teacher, Snake, Road, Video, Social Network, Cobra Snake Lays 14 Eggs in Middle of Busy Karnataka Road


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?