കളിക്കളത്തിന് പുറത്തും ബെക്കാമിന് ചുവപ്പ് കാര്‍ഡ്; ആറ് മാസം ഡ്രൈവിംഗ് ചെയ്യുന്നതിന് വിലക്ക്, നടപടി എടുത്തത് ഡ്രൈവിംഗ് ചെയ്യുന്നതിനിടയില്‍ ഫോണ്‍ ഉപയോഗിച്ചതിനാല്‍
ലണ്ടന്‍: (www.kvartha.com 10.05.2019) മുന്‍ ഇംഗ്ലീഷ് ഫുട്‌ബോള്‍താരം ഡേവിഡ് ബെക്കാമിന് കളിക്കളത്തിന് പുറത്തും ചുവപ്പ് കാര്‍ഡ് കണ്ടു. ഡ്രൈവിംഗ് ചെയ്യുന്നതിനിടയില്‍ ഫോണ്‍ ഉപയോഗിച്ചതിന് കഴിഞ്ഞ വര്‍ഷം ലണ്ടനിലെ ബെനറ്റലിയില്‍ വച്ച് ബെക്കാം പിടിക്കപ്പെട്ടിരുന്നു. ഇതിനുള്ള ശിക്ഷയായി കോടതി ആറ് മാസം ഡ്രൈവിംഗ് ചെയ്യുന്നതില്‍ നിന്ന് ബെക്കാമിനെ വിലക്കി.
ഡ്രൈവിംഗ് വിലക്കിന് പുറമേ പിഴയും ലണ്ടനിലെ ജില്ലാ കോടത വിധിച്ചു. എഴുപത് പൗണ്ട് ബെക്കാം പിഴയടക്കണം. 100 പൗണ്ട് കോടതി ചിലവായും 75 പൗണ്ട് സര്‍ചാര്‍ജായും കെട്ടിവയ്ക്കണം. ഇതെല്ലാം 7 ദിവസത്തിനുള്ളില്‍ നടത്തണമെന്നാണ് ഉത്തരവ്.
റോഡില്‍ തിരക്ക് ഇല്ലാത്തതിനാലാണ് ഫോണ്‍ ഉപയോഗിച്ചത് എന്ന ബെക്കാമിന്റെ വാദം ജഡ്ജി കാതറീന്‍ മൂര്‍ അനുവദിച്ചില്ല. തെറ്റ് ചെയ്യാനുള്ള ന്യായീകരണമല്ല ഇതെന്ന് കോടതി നിരീക്ഷിച്ചു. ഫോണ്‍ ഉപയോഗിക്കുന്ന സമയത്ത് ബെക്കാമിന്റെ കണ്ണുകള്‍ കീഴ്‌പ്പോട്ടായിരുന്നു എന്നത് കുറ്റത്തിന്റെ ഗൗരവം കൂട്ടി. ഇത് തെളിയിക്കുന്ന ദൃശ്യങ്ങളം പ്രോസിക്യൂഷന്‍ ഹാജറാക്കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: World, News, London, Court, David Beckham, Driving, Football Player, Mobile Phone, Punishment, Fine, David Beckham has been given a six-month driving ban.

Powered by Info News For You

Comments
Post a Comment