മോഡിയുടെ ഭാവിയിലേക്കും വര്‍ത്തമാന കാലത്തിലേക്കുമുള്ള വാതില്‍ അടച്ചിട്ടുകഴിഞ്ഞു; ഭൂതകാലത്തിന്റെ വാതിലും ഉടന്‍ അടയ്ക്കും; മറ്റു മാര്‍ഗമില്ലാതെയാണ് അദ്ദേഹം പുറകിലേക്ക് ഓടുന്നതെന്നും രാഹുല്‍
ന്യൂഡല്‍ഹി: (www.kvartha.com 10.05.2019) മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി കുടുംബവുമൊത്ത് അവധി ആഘോഷിക്കാന്‍ യുദ്ധക്കപ്പലായിരുന്ന ഐ.എന്‍.എസ് വിരാട് ഉപയോഗിച്ചുവെന്ന വാര്‍ത്തയ്‌ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ആരോപണം അടിസ്ഥാന രഹിതമെന്ന് പറഞ്ഞ രാഹുല്‍ രാജീവ് ഗാന്ധിയുടെ ലക്ഷദ്വീപ് സന്ദര്‍ശനം ഔദ്യോഗികമായിരുന്നുവെന്നും അറിയിച്ചു.
ഇക്കാര്യത്തില്‍ സംശയമുണ്ടെങ്കില്‍ നേവിയോട് ചോദിച്ച് തീര്‍പ്പാക്കാവുന്നതാണെന്നും രാഹുല്‍ വ്യക്തമാക്കി. ഐ.എന്‍.എസ് വിരാട് ഇന്ത്യയുടെ വിമാനവാഹിനി കപ്പലാണെന്നും അതില്‍ ആരെങ്കിലും അവധിയോഘോഷിക്കുമോയെന്നും രാഹുല്‍ ചോദിച്ചു.
മോഡിയുടെ ഭാവിയിലേക്കും വര്‍ത്തമാന കാലത്തിലേക്കുമുള്ള വാതില്‍ തങ്ങള്‍ അടച്ചിരിക്കുകയാണ്. അതു കൊണ്ടാണ് അദ്ദേഹം പുറകിലേക്ക് ഓടുന്നതെന്നും വൈകാതെ തന്നെ അദ്ദേഹത്തിന്റെ ഭൂതകാലത്തിന്റെ വാതിലും തങ്ങള്‍ അടയ്ക്കുമെന്നും രാഹുല്‍ അറിയിച്ചു.
അതേസമയം, കുടുംബവുമൊത്തുള്ള അവധിയാഘോഷത്തിന് രാജീവ് ഗാന്ധി യുദ്ധക്കപ്പലായിരുന്ന ഐ.എന്‍.എസ് വിരാട് ഉപയോഗിച്ചെന്ന മോഡിയുടെ ആരോപണം മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ എല്‍.രാംദാസ് നിഷേധിച്ചു.
ഭാര്യ സോണിയ ഗാന്ധിയുടെ വിദേശികളായ ബന്ധുക്കളെയടക്കം നാവികസേന കപ്പലില്‍ കയറ്റി രാജ്യസുരക്ഷയെ അപായത്തിലാക്കി എന്നും രാജ്യത്തിന്റെ സമുദ്രസുരക്ഷ നോക്കുന്ന ഐ.എന്‍.എസ് വിരാടിനെ രാജീവ് ഗാന്ധി പ്രൈവറ്റ് ടാക്സിയാക്കിയെന്നുമായിരുന്നു മോഡിയുടെ ആരോപണം.
അന്ന് കൊച്ചി ആസ്ഥാനമായ ദക്ഷിണ നാവിക കമാന്‍ഡിന്റെ ഫ് ളാഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് ആയിരുന്ന താന്‍ ഐ. എന്‍. എസ് വിരാടില്‍ ഉണ്ടായിരുന്നുവെന്നും തുറന്ന കത്തില്‍ രാംദാസ് വ്യക്തമാക്കി. 1987ല്‍ പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി ഐ.എന്‍.എസ് വിരാട് സന്ദര്‍ശിച്ചത് അവധി ആഘോഷിക്കാനായിരുന്നില്ല. ലക്ഷദ്വീപിലേക്കുള്ള ഔദ്യോഗിക യാത്രയായിരുന്നു അതെന്നും രാംദാസ് വ്യക്തമാക്കുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: ‘Why would one holiday on an aircraft carrier?’: Rahul Gandhi, New Delhi, News, Politics, Lok Sabha, Election, Trending, Rahul Gandhi, Allegation, Family, National.

Powered by Info News For You

Comments
Post a Comment