കാറില്‍ മദ്യക്കടത്ത്; ഒരാള്‍ അറസ്റ്റില്‍

ബന്തടുക്ക: (www.kasargodvartha.com 22.05.2019) കാറില്‍ മദ്യം കടത്തുകയായിരുന്നയാളെ എക്‌സൈസ് സംഘം അറസ്റ്റു ചെയ്തു. മാനടുക്കത്തെ കെ സുരേഷ് കുമാറിനെ (46)യാണ് ബന്തടുക്ക സെക്ഷന്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി പി ജനാര്‍ദനന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ബന്തടുക്ക-മാനടുക്കം റോഡില്‍ വാഹനപരിശോധനയ്ക്കിടെയാണ് ഇയാള്‍ പിടിയിലായത്.

180 മില്ലിയുടെ 96 പായ്ക്കറ്റ് കര്‍ണാടക നിര്‍മിത മദ്യം പിടിച്ചെടുത്തു. പ്രിവന്റീവ് ഓഫീസര്‍ എന്‍ വി ദിവാകരന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ എ ജനാര്‍ദനന്‍, ജോണ്‍സണ്‍ പോള്‍, സി സന്തോഷ് കുമാര്‍ എന്നിവരും പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Bandaduka, arrest, Police, Car, One arrested with Liquor
  < !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?