ആവേശസെമിയില്‍ അയാക്‌സിന് അടിപതറി; പിന്നില്‍ നിന്ന ശേഷം പൊരുതിക്കയറി ടോട്ടനം ഫൈനലില്‍; ചാമ്പ്യന്‍സ് ലീഗ് കലാശക്കളിയില്‍ ഇംഗ്ലീഷ് പോര്
ആംസ്റ്റര്‍ഡാം: (www.kvartha.com 09.05.2019) യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ രണ്ടാം സെമിയുടെ രണ്ടാംപാദത്തില്‍ അയാക്‌സിനെ തോല്‍പ്പിച്ച് ടോട്ടനം ഫൈനലില്‍ കടന്നു. അട്ടിമറി വീരന്മാരായ അയാക്‌സിനെ 3-2ന് തോല്‍പ്പിച്ചാണ് ടോട്ടനം ഫൈനലില്‍ പ്രവേശിച്ചത്. അഗ്രഗേറ്റില്‍ തുല്യത പാലിച്ചെങ്കിലും എവേ ഗോളിന്റെ ബലത്തിലാണ് ടോട്ടനം ഫൈനലിലെത്തിയത്.
ലൂക്കാസ് മൗറയുടെ ഹാട്രിക്കാണ് 'സ്പര്‍സിന്' ജയം സമ്മാനിച്ചത്. ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് ടോട്ടനം മത്സരത്തിലേക്ക് തിരിച്ചുവന്നത്. 55, 59 മിനിറ്റുകളിലാണ് മൗറ ടോട്ടനത്തിന് വേണ്ടി ആദ്യ രണ്ട് ഗോളുകള്‍ നേടിയത്. മത്സരത്തിന്റെ അവസാനനിമിഷങ്ങളിലായിരുന്നു വിജയഗോള്‍.
മാത്യാസ് ഡിലിറ്റും ഹക്കിം സിയെക്കുമാണ് ആദ്യപകുതിയില്‍ അയാക്‌സിന്റെ ഗോളുകള്‍ നേടിയത്. ലിവര്‍പൂളാണ് കലാശപ്പോരാട്ടത്തില്‍ ടോട്ടനത്തിന്റെ എതിരാളികള്‍.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Football, Champions League, Europe, Final, England, English Premier League, Sports, Tottenham stuns Ajax to make Champions League final.

Powered by Info News For You

Comments
Post a Comment