പോസ്റ്റല്‍ വോട്ടുകളിലെ കള്ളവോട്ട് പരാതിയില്‍ കഴമ്പില്ല: ടീക്കാറാം മീണ

തിരുവനന്തപുരം: (www.kvartha.com 01.05.2019) പോലീസ് വകുപ്പിലെ പോസ്റ്റല്‍ വോട്ടുകളില്‍ കള്ളവോട്ട് നടന്നുവെന്ന പരാതിയില്‍ കഴമ്പില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടീക്കാറാം മീണ. പോലീസ് വകുപ്പിലെ പോസ്റ്റല്‍ വോട്ടുകളില്‍ ഇടത് സംഘടനാ നേതാക്കള്‍ ഇടപെട്ട് ക്രമക്കേട് നടത്തിയെന്ന പരാതിയിലാണ് കമ്മീഷണറുടെ പ്രതികരണം.

ഇതുസംബന്ധിച്ച് കോണ്‍ഗ്രസ് പാര്‍ട്ടി പരാതി നല്‍കിയിരുന്നു. പരാതി വിശദമായി അന്വേഷിച്ചു. നിയമവിരുദ്ധമായി ഒന്നുമില്ലെന്ന് കണ്ടെത്തി. ഡിജിപിയോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. തപാല്‍ വോട്ടുകള്‍ സ്വീകരിക്കാന്‍ ചുമതലപ്പെടുത്തിയിരിക്കുന്നത് ബന്ധപ്പെട്ട നോഡല്‍ ഓഫീസര്‍മാരെയാണ്. തികച്ചും സുതാര്യവും നീതിപൂര്‍വമുമായാണ് ഇത് നടക്കുന്നതെന്ന് വ്യക്തമായിട്ടുണ്ട്. ഇതുസംബന്ധിച്ചുള്ള പരാതിയും വാര്‍ത്തയും അടിസ്ഥാന രഹിതമാണ്. ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Thiruvananthapuram, Kerala, Police, Election, Trending, Voters, Complaint, Election Commission, Bogus votes not found in postal votes. 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?