ആലുവയിലെ സ്വര്‍ണ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്, പോലീസ് അന്വേഷണം ഗുണ്ടാസംഘത്തെ കേന്ദ്രീകരിച്ച്, കസ്റ്റഡിയിലുണ്ടായിരുന്ന നാലുപേരെ വിട്ടയച്ചു, സ്വര്‍ണം കൊണ്ടുവരുന്നതിനെക്കുറിച്ച് കൃത്യമായ അറിവുളളവരാണ് സംഭവത്തിന് പിന്നിലെന്നും പോലീസ്

കൊച്ചി: (www.kvartha.com 12.05.2019) ആലുവയിലെ സ്വര്‍ണ കവര്‍ച്ചാക്കേസില്‍ ഗുണ്ടാസംഘത്തെ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം തുടങ്ങി. എടയാറിലെ സ്വര്‍ണ ശുദ്ധീകരണ ശാലയിലേക്ക് കൊണ്ടുപോയ ആറുകോടിരൂപ വില വരുന്ന സ്വര്‍ണം കവര്‍ന്ന കേസിലാണ് അന്വേഷണ വഴിത്തിരിവ്. കസ്റ്റഡിയിലുണ്ടായിരുന്ന നാലുപേരെ പോലീസ് വിട്ടയച്ചു. ഇവര്‍ക്ക് കവര്‍ച്ചയില്‍ പങ്കുളളതിന്റെ സൂചന കിട്ടിയിട്ടില്ല. എന്നാല്‍ ഇവരെ ചോദ്യം ചെയ്തതില്‍ നിന്നാണ് ആലുവയിലെ ഗുണ്ടാ സംഘത്തില്‍പ്പെട്ട ചിലര്‍ സംഭവത്തിന് പിന്നില്‍ ഉണ്ടെന്നും അവര്‍ കേരളം വിട്ടതായും വ്യക്തമായത്.

Aluva, Kochi, Kerala, News, Gold, Robbery, theft, Police, Mobile, State, Aluva gold robbery, Police investigations focused on goonda gang

ഗുണ്ടാ സംഘത്തില്‍പ്പെട്ടവര്‍ അടുത്തകാലത്തായി പുതിയ മൊബൈല്‍ നമ്പറുകളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. ഇവയുടെ വിശദാംശങ്ങള്‍ പരിശോധിക്കുകയാണ്. ഈ വിവരങ്ങള്‍ ലഭ്യമായ ശേഷമാകും തുടര്‍ നടപടികള്‍. സ്വര്‍ണം കൊണ്ടുവരുന്നതിനെക്കുറിച്ച് കൃത്യമായ അറിവുളളവരാണ് സംഭവത്തിന് പിന്നില്‍ എന്ന നിലപാടിലാണ് പൊലീസ് ഇപ്പോഴും. കവര്‍ച്ചാ സംഘത്തിന് സ്വര്‍ണം കൊണ്ടുവരുന്ന വാഹനത്തിന്റെ വിവരങ്ങള്‍ കൃത്യമായി മുന്‍കൂട്ടി കിട്ടിയിട്ടുണ്ട് എന്ന് പോലീസ് സ്ഥിരീകരിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Aluva, Kochi, Kerala, News, Gold, Robbery, theft, Police, Mobile, State, Aluva gold robbery, Police investigations focused on goonda gang


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?