സൈനികരുടെ രക്തസാക്ഷിത്വത്തിന് തിരിച്ചടി ഉണ്ടാകും; മാവോയിസ്റ്റ് ആക്രമണത്തില്‍ മുന്നറിയിപ്പുമായി പ്രധാനമന്ത്രി
ദില്ലി: (www.kvartha.com 01.05.2019) മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ നടന്ന മാവോയിസ്റ്റ് ആക്രമണത്തില്‍ സൈനികര്‍ കൊല്ലപ്പെട്ടതില്‍ അപലപിച്ച് നരേന്ദ്രമോദി. ആക്രമണത്തില്‍ പതിനഞ്ച് സൈനികരും ഡ്രൈവറുമാണ് കൊല്ലപ്പെട്ടത്. സ്‌ഫോടനത്തില്‍ സൈനികര്‍ സഞ്ചരിച്ച വാഹനം പൂര്‍ണ്ണമായും തകര്‍ന്നു. സൈനികരുടെ രക്തസാക്ഷിത്വം വെറുതെയാവില്ലെന്നും ശക്തമായ തിരിച്ചടിയുണ്ടാവെന്നും പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. ഇന്ന് രാവിലെയാണ് 15 സൈനികരുടേയും ഡ്രൈവരുടേയും മരണത്തിനിരയാക്കിയ കുഴിബോംബ് സ്‌ഫോടനം നടന്നത്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി സ്‌ഫോടനത്തെ അപലപിച്ചത്.
Strongly condemn the despicable attack on our security personnel in Gadchiroli, Maharashtra. I salute all the brave personnel. Their sacrifices will never be forgotten. My thoughts & solidarity are with the bereaved families. The perpetrators of such violence will not be spared.— Chowkidar Narendra Modi (@narendramodi) May 1, 2019
Powered by Info News For You

Comments
Post a Comment