കുവൈത്തില്‍ വെച്ച് ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹം പാതിവഴിയിലെത്തിച്ച് വിമാനക്കമ്പനിയുടെ അനാസ്ഥ; മൃതദേഹം കാണാതെ വലഞ്ഞ് ഏറ്റുവാങ്ങാനെത്തിയ ബന്ധുക്കള്‍

കോഴിക്കോട്: (www.kvartha.com 09.05.2019) കുവൈത്തില്‍ വെച്ച് ഹൃദയാഘാതം മൂലം മരിച്ച മലയാളിയുടെ മൃതദേഹം പാതിവഴിയിലെത്തിച്ച് വിമാനക്കമ്പനിയുടെ അനാസ്ഥ. കുവൈത്തിലെ അബ്ബാസിയയിലെ താമസസ്ഥലത്ത് വച്ച് ഹൃദയാഘാതം മൂലം മരണമടഞ്ഞ താമരശേരി സ്വദേശി ഹുസൈന്റെ മൃതദേഹമാണ് അബുദാബിയില്‍ നിന്നുള്ള കണക്ഷന്‍ വിമാനത്തില്‍ കയറ്റാത്തതിനെ തുടര്‍ന്ന് വിമാനത്താവളത്തില്‍ കുടുങ്ങി കിടക്കുന്നത്.

അബ്ബാസിയയില്‍ ജോലി ചെയ്യുന്ന കോഴിക്കോട് താമരശേരി പൂലോറക്കുന്നുമ്മല്‍ ഹുസൈന്‍കുട്ടി ചൊവ്വാഴ്ചയാണ് ഹൃദയാഘാതം മൂലം മരിച്ചത്. മൃതദേഹം കുവൈത്തില്‍ നിന്ന് അബുദാബി വഴിയുള്ള ഇത്തിഹാദ് വിമാനത്തിലാണ് കരിപ്പൂരിലേക്ക് കയറ്റി വിട്ടത്. എന്നാല്‍ കരിപ്പൂര്‍ വിമാനത്താവളത്തില്‍ ബന്ധുക്കള്‍ ഏറ്റുവാങ്ങാനെത്തിയപ്പോള്‍ മൃതദേഹം എത്തിയിട്ടില്ല എന്ന അറിയിപ്പാണ് ലഭിച്ചത്. കുവൈത്തില്‍ നിന്ന് അബുദാബിയില്‍ എത്തിച്ച മൃതദേഹം അബുദാബിയില്‍ നിന്ന് കരിപ്പൂരിലേക്കുള്ള കണക്ഷന്‍ ഫ്ളൈറ്റില്‍ കയറ്റാത്തതാണ് ഇതിന് കാരണം.

Malayali man dies in Kuwait, Kozhikode, News, Dead Body, Flight, Allegation, Family, Airport, Kerala

അതേസമയം വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ മൃതദേഹമില്ല എന്ന അറിയിപ്പ് ലഭിച്ചതോടെ ആശങ്കയിലായി ബന്ധുക്കള്‍. അബുദാബി വിമാനത്താവളത്തിലുണ്ടായ സാങ്കേതിക പ്രശ്‌നമാണ് മൃതദേഹം കുടുങ്ങിക്കിടക്കാന്‍ കാരണമെന്നാണ് ഇത്തിഹാദ് അധികൃതര്‍ നല്‍കുന്ന വിശദീകരണം. വെള്ളിയാഴ്ച പുലര്‍ച്ചെയുള്ള വിമാനത്തില്‍ കരിപ്പൂരില്‍ എത്തിക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും വിമാനക്കമ്പനി അധികൃതര്‍ വിശദീകരിച്ചു .

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Malayali man dies in Kuwait, Kozhikode, News, Dead Body, Flight, Allegation, Family, Airport, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?