റഡാറില്‍ നിന്നും ഇന്ത്യന്‍ വിമാനങ്ങളെ മറയ്ക്കാന്‍ മേഘങ്ങള്‍ക്ക് കഴിഞ്ഞെന്ന് മോദി; കാലാവസ്ഥ മോശമായിട്ടും ബാലാകോട്ട് വ്യോമാക്രമണം നടത്താമെന്ന് തീരുമാനിച്ചത് തന്റെ നിര്‍ദേശ പ്രകാരം, മോദി നടത്തിയ പരാമര്‍ശത്തില്‍ നാണംകെട്ട് ബിജെപി ദേശീയ നേതൃത്വം
ന്യൂഡല്‍ഹി: (www.kvartha.com 12.05.2019) മോദി നടത്തിയ പരാമര്‍ശത്തില്‍ നാണംകെട്ട് ബിജെപി ദേശീയ നേതൃത്വം. ബാലകോട്ട് വ്യോമാക്രമണവുമായി ബന്ധപ്പെട്ട് ചാനല്‍ ചര്‍ച്ചയ്ക്കിടെ ഉണ്ടായ പരാമര്‍ശമാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. ഫെബ്രുവരിയില്‍ ഇന്ത്യന്‍ സേന ബാലാകോട്ട് ആക്രമണം നടത്തിയത് തന്റെ തന്ത്രപരമായ ഇടപെടലുകള്‍ കൊണ്ടാണെന്ന് മോദി പറയുന്നു.
പാകിസ്താനിലെ ബലാകോട്ടില്‍ വ്യോമാക്രമണം നടത്തുന്ന ദിവസം കാലാവസ്ഥ മോശമായിരുന്നു. അന്നേ ദിവസം ആക്രമണം മാറ്റിവയ്ക്കണം എന്ന അഭിപ്രായം എല്ലാ ഭാഗത്ത് നിന്നും പ്രകടമായി. എന്നാല്‍ താനാണ് അന്ന് തന്നെ ആക്രമണം നടത്താമെന്ന് പറഞ്ഞത്. മേഘങ്ങള്‍ ഉള്ളത് കാരണം റഡാറുകളുടെ കണ്ണ് വെട്ടിക്കാന്‍ നമ്മുടെ വിമാനങ്ങള്‍ക്ക് കഴിയുമെന്ന് താന്‍ അറിയിച്ചെന്നും ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ മോദി പറഞ്ഞു. ആദ്യമായാണ് ഈ വിവരം പുറത്തു വിടുന്നതെന്നും മോദി അറിയിച്ചു.
ഇതിന് പിന്നാലെ മോദിയുടെ വിപ്ലവകരമായ തീരുമാനം എന്ന സന്ദേശത്തോടെ ബിജെപി ദേശീയ നേതൃത്വം അഭിമുഖത്തിന്റെ വിവരങ്ങള്‍ ഔദ്യോഗിക ട്വിറ്റര്‍ പേജിലും ബി.ജെ.പി ഗുജറാത്ത് ട്വിറ്റര്‍ അക്കൗണ്ടിലും ട്വീറ്റ് ചെയ്തു. എന്നാല്‍ പ്രസ്താവന മണ്ടത്തരങ്ങള്‍ ആയതിനാല്‍ അവ ബിജെപിയെ വിമര്‍ശിക്കാന്‍ കാരണമായി. പോസ്റ്റിനെതിരെ വ്യാപകമായി പരിഹാസവും വിമര്‍ശനവും ട്വീറ്റ് ചെയ്യപ്പെട്ടു. റഡാറുകളുടെ പ്രവര്‍ത്തനം എങ്ങനെയെന്നത് സംബന്ധിച്ച് ഇന്ത്യയുടെ പ്രധാനമന്ത്രിക്ക് പറഞ്ഞുകൊടുക്കാന്‍ ഇവിടെ ആരും ഉണ്ടായില്ലേ എന്നായിരുന്നു ചിലരുടെ മറുപടി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: New Delhi, National, News, Air Plane, attack, Narendra Modi, BJP, Channel, India, Army, Twitter, Gujarat, post, modi says, clouds were able to hide Indian aircraft from radar

Powered by Info News For You

Comments
Post a Comment