കുമ്മനത്തെ കാണാന്‍ മഠാധിപതി എത്തിയത് ഐജിയുടെ ഒദ്യോഗിക വാഹനത്തില്‍; വിവാദമായതോടെ സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു
തിരുവനന്തപുരം: (www.kvartha.com 03.05.2019) തിരുവനന്തപുരത്തെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി കുമ്മനം രാജശേഖരന്റെ വസതിക്കു മുന്നില്‍ നടന്ന സ്വകാര്യ പരിപാടിയില്‍ പങ്കെടുക്കാന്‍ ഐ.ജി.യുടെ ഔദ്യോഗിക വാഹനത്തില്‍ സ്വാമി എത്തിയത് വിവാദമാകുന്നു. ഇതുസംബന്ധിച്ച് സ്‌പെഷ്യല്‍ ബ്രാഞ്ച് അന്വേഷണമാരംഭിച്ചു. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം.
പോലീസ് ആസ്ഥാനത്തെ ഐ.ജി. ദിനേന്ദ്ര കശ്യപിന്റെ ഔദ്യോഗികവാഹനത്തിലാണ് പയ്യന്നൂര്‍ മഠത്തിലെ ശ്രീകൃഷ്ണാനന്ദസ്വാമി കരമനയിലെ കുമ്മനം രാജശേഖരന്റെ വീടിനു മുന്നില്‍ നടന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയത്. തെരഞ്ഞെടുപ്പു പ്രചാരണ സമയത്ത് അദ്ദേഹത്തിനു ലഭിച്ച ഷോളുകളും പ്രചാരണത്തിനുപയോഗിച്ച മറ്റു വസ്തുക്കളും മൂല്യവര്‍ധിത ഉത്പന്നങ്ങളാക്കി മാറ്റുന്നതിന്റെ ചടങ്ങായിരുന്നു കുമ്മനത്തിന്റെ വസതിക്ക് മുന്നില്‍ നടന്നത്. ഐ.ജി.യുടെ ഔദ്യോഗിക കാറില്‍ സ്വാമി എത്തിയത് വിവാദമായതിനു പിന്നാലെ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചു.
അതേസമയം ദിനേന്ദ്ര കശ്യപിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയ സ്വാമിയെ റെയില്‍വേ സ്റ്റേഷനിലേക്ക് എത്തിക്കുന്ന വഴിയാണ് അദ്ദേഹം കരമനയില്‍ കുമ്മനം രാജശേഖരനെ കാണാന്‍ ഇറങ്ങിയതെന്നാണ് പോലീസില്‍നിന്നുള്ള വിശദീകരണം. ഈ സമയത്ത് ഐ.ജി. ഒപ്പമുണ്ടായിരുന്നില്ലെന്നും അവര്‍ പറഞ്ഞു. സംഭവം വിവാദമായതോടെ ഇതുസംബന്ധിച്ച വിവരങ്ങള്‍ ഔദ്യോഗികമായി ശേഖരിച്ചിട്ടുണ്ടെന്നാണ് സൂചന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Controversy in BJP over Kummanam Rajasekharan issues, Thiruvananthapuram, News, Politics, Vehicles, Police, Probe, Controversy, Visit, Kerala.

Powered by Info News For You

Comments
Post a Comment