ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കുന്നവര്‍ ബലാല്‍സംഘം ചെയ്യപ്പെടേണ്ടവരെന്ന് മധ്യവയസ്‌ക; പെണ്‍കുട്ടികള്‍ റെസ്റ്റോറന്റില്‍വെച്ച് അവരെക്കൊണ്ട് മാപ്പു പറയിപ്പിച്ചു
ദില്ലി: (www.kvartha.com 01.05.2019) ഇറക്കം കുറഞ്ഞ വസ്ത്രം ധരിച്ചതിന് പെണ്‍കുട്ടികളെ ആക്ഷേപിച്ച മധ്യവയസ്‌കയോട് തിരിച്ചടിച്ച് പെണ്‍കുട്ടികള്‍. ബലാത്സംഗത്തിന് കാരണം പെണ്‍കുട്ടികളുടെ പ്രകോപനപരമായ രീതിയിലുള്ള വസ്ത്രധാരണ രീതിയാണെന്ന് പറഞ്ഞ് ഭക്ഷണം കഴിക്കാന്‍ ദില്ലി സോഹ്നാ റോഡിലുള്ള റെസ്റ്റോറന്റിലെത്തിയ തന്നോടും സുഹൃത്തുക്കളോടും അവിടെയുണ്ടായിരുന്ന ഒരു സ്ത്രീ മോശമായി പെരുമാറുകയായിരുന്നെന്നാണ് ശിവാനി എന്ന പെണ്‍കുട്ടി പറയുന്നത്. ഇവര്‍ ഇതിന്റെ വീഡിയോ എടുത്ത് ഫേയ്‌സ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. ഈ വിഡിയോ ആണ് സോഷ്യല്‍ മീഡിയല്‍ വൈറലായിരിക്കുന്നത്.
പെണ്‍കുട്ടികളില്‍ ഒരാളുടെ വസ്ത്രത്തിന് ഇറക്കം പോരാ എന്നായിരുന്നു സ്ത്രീയുടെ പരാതി. ഇത്തരം വസ്ത്രം ധരിക്കാന്‍ നാണമില്ലേ എന്നും സ്ത്രീ പെണ്‍കുട്ടികളോട് ചോദിച്ചതായി അവര്‍ പറയുന്നു. മാത്രമല്ല റെസ്റ്റോറന്റിലുണ്ടായിരുന്ന ഏഴ് പുരുഷന്മാരോട് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്യാന്‍ ആ സ്ത്രീ ആവശ്യപ്പെട്ടുവെന്നും ശിവാനി പറയുന്നു.
തുടര്‍ന്ന് ആ സ്ത്രീ തങ്ങളോട് മാപ്പ് പറഞ്ഞേ മതിയാവൂ എന്ന് പെണ്‍കുട്ടികള്‍ നിര്‍ബന്ധം പിടിച്ചു. തന്നെ മൊബൈല്‍ ക്യാമറയുമായി പിന്തുടര്‍ന്ന പെണ്‍കുട്ടികളോട് മാപ്പ് പറയാന്‍ അവരാദ്യം തയ്യാറായില്ല. ഒടുവില്‍ പെണ്‍കുട്ടികളുടെ തന്റേടത്തിന് മുമ്പില്‍ തോറ്റുകൊടുത്ത് വീഡിയോയില്‍ പ്രതികരിക്കാന്‍ സ്ത്രീ തയ്യാറായി. മറ്റുള്ളവരെ കാണിക്കാന്‍ വേണ്ടി ഈ പെണ്‍കുട്ടികള്‍ ഇറക്കം കുറഞ്ഞ വസ്ത്രങ്ങള്‍ ധരിക്കുന്നത് നല്ല കാര്യമാണെന്നായിരുന്നു പരിഹാസ രീതിയിലുള്ള പ്രതികരണം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: National, News, New Delhi, Women, Girl, Dress, Video, Delhi aunty asks men in restaurant to molest women wearing short dresses, girls want apology, video viral.

Powered by Info News For You

Comments
Post a Comment