യു.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിച്ചതിന് രണ്ടു സി.പി.എം പ്രവര്‍ത്തകരെ പുറത്താക്കി


കാസര്‍കോട് (www.evisionnews.co): പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് രണ്ടു സി.പി.എം പ്രവര്‍ത്തകരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് പാര്‍ലമെന്റ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്‌മോഹന്‍ ഉണ്ണിത്താന് വേണ്ടി പ്രവര്‍ത്തിച്ചെന്നാരോപിച്ചാണ് നടപടി. കാസര്‍കോട് ബണ്ണാംതടവ് ബ്രാഞ്ച് സെക്രട്ടറി ജംഷാദിനെയും ബദ്‌രിയ നഗര്‍ ഒന്നാം ബ്രാഞ്ച് അംഗം ശിഹാബിനെയുമാണ് പുറത്താക്കിയത്. എന്നാല്‍ ഏരിയ കമ്മിറ്റിയുടെ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ജില്ലാ നേതൃത്വത്തെ അറിയിച്ചതിനുള്ള പ്രതികാര നടപടിയായാണ് പാര്‍ട്ടിയില്‍ നിന്ന് തങ്ങളെ പുറത്താക്കിയതെന്ന് ജംഷാദും ശിഹാബും ആരോപിച്ചു.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?