കുടുംബ പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ എത്തിയ യുവതിയുടെ കുടുംബം കലക്കി മന്ത്രവാദി
നിലമ്പൂര്‍: (www.kvartha.com 10.05.2019) മന്ത്രവാദ ചികിത്സയുടെ പേര് പറഞ്ഞ് പീഡനം നടത്തിയ വ്യാജ സിദ്ധന്‍ അറസ്റ്റിലായി. മലപ്പുറം പോത്തുകല്ലിലായിരുന്നു സംഭവം. വ്യാജ സിദ്ധനായിരുന്ന സുനീര്‍ മന്നാനിയാണ് അറസ്റ്റിലായത്. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് രണ്ട് വര്‍ഷം മുമ്പ് യുവതി സുനീര്‍ മന്നാനിയുടെ അടുത്തെത്തുകയായിരുന്നു.
തമിഴ്‌നാട്ടിലെ ഏര്‍വാടിയിലേക്ക് തന്റെകൂടെ വരണമെന്ന സുനീര്‍ മന്നാനി ആവശ്യപ്പെടുകയായിരുന്നു. ഇതനുസരിച്ച് സുനീര്‍ മന്നാനിക്കൊപ്പം ഏര്‍വാടിയിലേക്ക് പോയ യുവതിയെ യാത്രാ വേളയില്‍ ഇയാള്‍ പീഡിപ്പിച്ചു. തിരികെ നാട്ടില്‍ എത്തിയ ശേഷം ഇയാള്‍ സ്ത്രീയെ ഭീഷണിപ്പെടുത്തി. പിന്നീട് ഇയാള്‍ സ്ത്രീയുടെ വീട്ടില്‍ വെച്ചും പീഡിപ്പിച്ചു. മാനഹാനി ഭയന്ന് യുവതി ഇക്കാര്യം ആരോടും പറഞ്ഞിരുന്നില്ല. ഒടുവില്‍ ഭര്‍ത്താവിനെ വിവരം അറിയിക്കുകയും പോത്തുകല്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kerala, News, Woman, Molestation, Arrested, Police, Case, Husband, Remanded, Court, molestation case: sorcerer arrested and remanded.

Powered by Info News For You

Comments
Post a Comment