പലമെയ്യാണെങ്കിലും ഒരുമനസ്സായി ആംബുലന്‍സിന് വഴിയൊരുക്കിയത് വെറുതെയായില്ല; ഇത് കേരളത്തിന്റെ വിജയം; മംഗലാപുരത്ത് നിന്നും എറണാകുളം അമൃതയിലെത്തിച്ച പിഞ്ചുകുഞ്ഞ് അടുത്ത ആഴ്ച്ച ആശുപത്രി വിടും
കൊച്ചി: (www.kvartha.com 06.05.2019) കേരളം ശ്വാസമടക്കിപ്പടിച്ച്, പ്രാര്‍ഥനയോടെ നോക്കിക്കണ്ട ആ കാഴ്ച്ചയ്ക്ക് ശുഭപര്യവസാനം. ആഴ്ച്ചകള്‍ക്ക് മുമ്പാണ് ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദിവസങ്ങള്‍ മാത്രം പ്രായമുള്ള കുഞ്ഞിനെ മംഗലാപുരത്ത് നിന്നും എറണാകുളത്തെ അമൃത ആശുപത്രിയിലേക്ക് ആംബുലന്‍സില്‍ അഞ്ചരമണിക്കൂറിനുള്ളില്‍ എത്തിച്ചത്. കുട്ടിയുടെ ആരോഗ്യനില സംബന്ധിച്ച് ശുഭവാര്‍ത്തകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്.
കുട്ടിയെ അടുത്ത ആഴ്ച ഡിസ്ചാര്‍ജ് ചെയ്യുമെന്ന് അമൃതാ ആശുപത്രി അധികൃതര്‍ അറിയിച്ചു. ഇപ്പോള്‍ ഒരുമാസം പ്രായമായ കുട്ടിയുടെ ആരോഗ്യനില പൂര്‍ണ തൃപ്തികരമാണ്. ഐസിയുവില്‍ നിന്ന് കുട്ടിയെ മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. കുട്ടിയുടെ മാതാപിതാക്കളുടെ അഭ്യര്‍ത്ഥനപ്രകാരവും കുട്ടിയുടെ ആരോഗ്യനില മാനിച്ചും സന്ദര്‍ശകരെ അനുവദിക്കുന്നില്ലെന്നും അധികൃതര്‍ പറഞ്ഞു.
കഴിഞ്ഞമാസം 16നാണ് മംഗലാപുരം സ്വദേശികളായ സാനിയാ-മിത്താഹ് ദമ്പതികളുടെ 15 ദിവസം പ്രായമുള്ള കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാര്‍ഡിയോ പള്‍മണറി ബൈപ്പാസിലൂടെ നടത്തിയ ശസ്ത്രക്രിയയിലൂടെ കുട്ടിയുടെ ഹൃദയവാല്‍വിന്റെ സങ്കോചവും മഹാധമനിയുടെ തകരാറും ശരിയാക്കുകയും ഹൃദയത്തിന്റെ ദ്വാരം അടക്കുകയും ചെയ്തിരുന്നു. 'ഹൃദ്യം' പദ്ധതിയിലുള്‍പ്പെടുത്തി കേരള സര്‍ക്കാരാണ് കുട്ടിയുടെ ചികിത്സാ ചെലവുകള്‍ വഹിച്ചത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, News, Ambulance, Hospital, Patient, Child, Discharged, Mangalore, Child Admitted in Ernakulam Amrita Hospital with Heart Problems Will Discharge Soon.

Powered by Info News For You

Comments
Post a Comment