മോദി ഇന്ത്യയുടെ വിഭജന നായകന്‍, പൊതു തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ വിവാദ പരാമര്‍ശനങ്ങളുമായി ടൈം മാഗസിന്‍, ആഗോളതലത്തില്‍ മോദിക്ക് പ്രസക്തി നഷ്ടമായെും വിമര്‍ശനം
ദില്ലി: (www.kvartha.com 10.05.2019) മോദിക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളുമായി പുതിയ വിവാദങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ് ലോക പ്രശസ്തമായ ടൈം മാഗസിന്‍. ഗുജറാത്തിലെ കൂട്ടക്കൊലയുടെയും കലാപത്തിന്റെയും കാലത്ത് മോദിക്കെതിരെ വിമര്‍ശനങ്ങള്‍ അഴിച്ചുവിട്ടിരുന്ന മാഗസിന്‍ പന്നീട് നിലപാട് മയപ്പെടുത്തിയിരുന്നു. പ്രധാനമന്ത്രി സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നെ മോദിയെ പ്രശംസിച്ച മാഗസിന്‍ ഇന്ത്യയെ ഒരു വര്‍ഷം കൊണ്ട് ആഗോള ശക്തിയാക്കിയ നേതാവ് എന്നാണ് അന്ന് വിശേഷിപ്പിച്ചത്.
എന്നാല്‍ മേയ് 20 ന് പുറത്തിറങ്ങുന്ന പുതിയ ലക്കം ടൈം മാഗസിനില്‍ മോദിക്കെതിരെ രൂക്ഷമായ വിമര്‍ശനങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. മാഗസിന്റെ തലക്കെട്ടില്‍ മോദിയെ ഇന്ത്യയുടെ വിഭജന നായകന്‍ എന്ന് വിശേഷിപ്പിച്ചിരിക്കുന്നു. രാജ്യം പൊതു തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ടത്തില്‍ എത്തി നില്‍ക്കുമ്പോള്‍ ടൈം മാഗസിന്‍ പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.

ആഗോളതലത്തില്‍ മോദിക്ക് പ്രസക്തി നഷ്ടമാകുന്നു എന്നതാണ് മാഗസിന്റെ പരാമര്‍ശനങ്ങളില്‍ നിന്ന് വിലയിരുത്തുന്നത്. കഴിഞ്ഞ അഞ്ചു വര്‍ഷക്കാലത്തെ ഭരണം കൊണ്ട് രാജ്യത്തെ വിഭജന നായകന്‍ എന്ന പദവിയാണ് മോദിക്ക് ലഭിച്ചതെന്ന് വിമര്‍ശകര്‍ പറയാറുണ്ട്. അത്തരം വിമര്‍ശനങ്ങള്‍ക്ക് ശക്തി പകരുന്നതാണ് ടൈം മാഗസിന്റെ മുഖചിത്രവും വിശകലനവും. ആതിഷ് തസീര്‍ ആണ് അഞ്ച് വര്‍ഷത്തെ മോദി ഭരണത്തെ വിലയിരുത്തിയിരിക്കുന്നത്. ജവഹര്‍ലാല്‍ നെഹ്‌റു ഭരണകാലവുമായി താരതമ്യം ചെയ്താല്‍ മതേതരത്വത്തിന്റെ കാര്യത്തില്‍ മോദി കാലത്ത് സാമൂഹ്യ സമ്മര്‍ദ്ദത്തിലേക്ക് രാജ്യം മാറിയെന്ന് അദ്ദേഹം നിരീക്ഷിക്കുന്നു. നേരത്തെ ലോകത്തെ ഏറ്റവും സ്വാധീനമുള്ള നേതാക്കളുടെ പട്ടികയില്‍ ടൈം മാഗസിന്‍ മോദിക്ക് ഇടം നല്‍കിയിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: India, New Delhi, News, Narendra Modi, Times Magazine, Election, Gujarat, Massacre, Riot, Prime Minister, Time magazine calls Modi 'India's divider-in-chief' in its international edition.

Powered by Info News For You

Comments
Post a Comment