മത്സരിച്ച മൂന്നു സീറ്റിലും മിന്നും ജയവുമായി മുസ്ലിം ലീഗ്: സി.പി.എം മൂന്ന് സീറ്റില്‍ ഒതുങ്ങി


കേരളം (www.evisionnews.co): ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ച മൂന്നു സീറ്റിലും മിന്നുംവിജയവുമായി മുസ്ലിം ലീഗ്. കേരളത്തില്‍ മലപ്പുറം, പൊന്നാനി സീറ്റുകളിലും തമിഴ് നാട്ടില്‍ രാമനാഥപുരത്തുമാണ് മുസ്ലിം ലീഗ് സ്വന്തം സ്ഥാനാര്‍ത്ഥികള്‍ മത്സരിച്ച് വന്‍ മാര്‍ജിനില്‍ പാര്‍ലമെന്റിലെത്തിയത്. അതേസമയം നൂറോളം സീറ്റുകളില്‍ മത്സരിച്ച സിപിഎം മൂന്നു സീറ്റുകളില്‍ കഷ്ടിച്ച് വിജയിക്കുകയായിരുന്നു. 

മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടി 2,60,153 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് സിപിഎമ്മിലെ വി.പി സാനുവിനെ മലര്‍ത്തിയടിച്ചത്. പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീര്‍ റെക്കോര്‍ഡ് ഭൂരിപക്ഷമായ 1.93273 വോട്ടിന് സിറ്റിംഗ് എംഎല്‍എ പി.വി അന്‍വറിനെ പരാജയപ്പെടുത്തി. തമിഴ് നാട്ടിലെ രാമനാഥപുരത്ത് മുസ്ലിം ലീഗിലെ നവാസ് ഗനി 98247 വോട്ടുകള്‍ക്ക് ബി.ജെ.പിയിലെ നൈനാര്‍ നാഗേന്ദ്രനെ തോല്‍പ്പിച്ചു. ഇതാദ്യമായാണ് പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച മുഴുവന്‍ സ്ഥാനാര്‍ത്ഥികളും പാര്‍ലമെന്റിലെത്തുന്നത്.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?