ഏറ്റവും മികച്ച ബൗളറെ പ്രഖ്യാപിച്ച് ക്രിക്കറ്റ് ദൈവം; ലോക ക്രിക്കറ്റില്‍ ജസ്പ്രീത് ബൂമ്രയോട് താരതമ്യം ചെയ്യാന്‍ ഇന്ന് മറ്റൊരു ബൗളര്‍ ഇല്ല, അവസാന ഓവറുകളില്‍ പന്തെറിയാനുള്ള അസാമാന്യ മികവ് തന്നെ അത്ഭുതപെടുത്തുന്നെന്നും സച്ചിന്‍

മുംബൈ: (www.kvartha.com 14.05.2019) ലോക ക്രിക്കറ്റില്‍ ഇപ്പോഴത്തെ ഏറ്റവം മികച്ച ബൗളര്‍ ജസ്പ്രീത് ബൂമ്രയാണെന്ന് ഇതിഹാസം താരം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. അവസാന ഓവറുകളില്‍ കാണിക്കുന്ന മികവാണ് ബൂമ്രയെ മറ്റു കളിക്കാരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്നും സച്ചിന്‍ പറഞ്ഞു. ഐപിഎല്ലില്‍ ജേതാക്കളായ മുംബൈ ഇന്ത്യന്‍സ് ടീമിലെ പ്രധാന ബൗളര്‍ ആണ് ജസ്പ്രീത് ബൂമ്ര.

മുംബൈക്കായി എല്ലാ മത്സരങ്ങളിലും കളിച്ച ബൂമ്ര 19 വിക്കറ്റ് നേടി. 6.63 മാത്രമാണ് ബൂമ്രയുടെ ഐപിഎല്ലിലെ ഇക്കോണമി. ഫൈനല്‍ മത്സരത്തില്‍ ബൂമ്ര എറിഞ്ഞ പത്തൊന്‍പതാം ഓവറായിരുന്നു മുംബൈയെ നാലാം കിരീടത്തിലേക്ക് നയിച്ചത്. ബൂമ്രയുടെ ഏറ്റവും മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂ എന്നും സച്ചിന്‍ പറഞ്ഞു. സച്ചിന്റെ അഭിനന്ദനത്തോട് പ്രതികരിക്കാന്‍ തനിക്ക് വാക്കുകളിലെന്നായിരുന്നു ബൂമ്രയുടെ പ്രതികരണം.

National, Sports, News, Cricket, Sachin Tendulker, Mumbai, IPL, Final, Sachin says that, Jasprit bumrah is the best bowler in world cricket

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: National, Sports, News, Cricket, Sachin Tendulker, Mumbai, IPL, Final, Sachin says that, Jasprit bumrah is the best bowler in world cricket


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?