എസ്.എം.എസുകള്‍ ശ്രദ്ധിക്കണം: എ.ടി.എമ്മില്‍ നിന്നും പണം നഷ്ടപ്പെട്ടാല്‍ എസ്.ബി.ഐ ഉത്തരവാദിയല്ല
കേരളം (www.evisionnews.co): എ.ടി.എം കാര്‍ഡ് കയ്യിലിരുന്നിട്ടും ഒഡിഷയിലെ അഞ്ച് എ.ടി.എം കൗണ്ടറുകളിലൂടെ ഒരു ലക്ഷം രൂപ നഷ്ടമായ തൃശൂര്‍ സ്വദേശി ഫോണില്‍ വരുന്ന എസ്.എം.എസുകള്‍ ശ്രദ്ധിക്കാതിരുന്നത് കൊണ്ടാണ് പണം നഷ്ടമായതെന്ന വിചിത്രവാദവുമായി എസ്.ബി.ഐ. എസ്എംഎസ് അറിയിപ്പിനോട് പ്രതികരിച്ചില്ലെന്ന് പറഞ്ഞ് ബാങ്കിന് ബാധ്യതയില്‍ നിന്ന് ഒഴിവാകാനാവില്ലെന്ന് ഹൈക്കോടതി രണ്ടുമാസം മുമ്പാണ് വ്യക്തമാക്കിയത്. പണം നഷ്ടമായത് ഉപയോക്താവിന്റെ അശ്രദ്ധമൂലമാണെന്നും ഇതിനാല്‍ പണം തിരികെ നല്‍കാനാവില്ലെന്നും ബാങ്ക് തറപ്പിച്ചു പറയുന്നു. അതേസമയം, പേരിനു പോലും ഒടിപി സന്ദേശമോ തട്ടിപ്പുകോളുകളോ പോലുമില്ലാത്ത ഈ ഹൈടെക് മോഷണത്തില്‍ ബാങ്ക് പറയുന്ന 'അശ്രദ്ധ'യെന്തെന്ന് പോലും മനസിലാകാതെ ഞെട്ടിത്തരിച്ചിരിക്കുകയാണ് മേലൂര്‍ സ്വദേശി സ്റ്റീഫന്‍ ആന്റണി.
Powered by Info News For You

Comments
Post a Comment