കുണിയ ദേശീയ പാതയില്‍ സ്‌കൂട്ടറില്‍ ബൈക്കിടിച്ച് യുവാവ് മരിച്ചു
കാസര്‍കോട് (www.evisionnews.co): കുണിയ ദേശീയ പാതയില്‍ സ്‌കൂട്ടറില്‍ ബൈക്കിടിച്ച് യുവാവ് ദാരുണമായി മരിച്ചു. പനയാലിലെ നാരായണന്‍- ശാരദ ദമ്പതികളുടെ മകന്‍ കാട്ടിയടുക്കം രതീഷാ (26)ണ് മരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപകടം. സ്‌കൂട്ടറില്‍ പത്രവിതരണം നടത്തുകയായിരുന്നു രതീഷ്. ഇതിനിടെ എതിരെ നിന്നും വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രതീഷിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭാര്യ: നീതു. ഏക മകന്‍: നിഹിത്. സഹോദരങ്ങള്‍: രഞ്ജിത്ത്, രാഹുല്‍.
Powered by Info News For You

Comments
Post a Comment